OMANOMAN SPECIAL
ബലി പെരുന്നാളിന് എംബസി അവധി; ലോക്ക്ഡൗൺ ദിനങ്ങളിൽ പൊതുസേവനങ്ങളില്ല

മസ്കത്ത് | ബലി പെരുന്നാൾ പ്രമാണിച്ച് ഈ മാസം 20ന് അവധിയായിരിക്കുമെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. അതേസമയം, ഈ മാസം 20, 21, 22 തീയതികളിൽ സുപ്രീം കമ്മിറ്റി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ അന്നേ ദിവസങ്ങളിൽ പൊതുസേവന വിഭാഗങ്ങൾ പ്രവർത്തിക്കില്ലെന്നും എംബസി അറിയിച്ചു. എന്നാൽ, ഇന്ത്യൻ എംബസിയുടെ ഹെൽപ്പ്ലൈൻ സേവനം 24 മണിക്കൂറും ലഭ്യമാകും. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.