OMANOMAN SPECIAL

വാക്‌സീനേഷൻ താത്കാലികമായി നിർത്തിവെച്ചു ജൂലൈ 25ന് കുത്തിവെപ്പ് പുനരാരംഭിക്കും

മസ്‌കത്ത് | കൊവിഡ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ താത്കാലികമായി നിർത്തിവെച്ചു. ഇന്ന് മുതൽ ജൂലൈ 24 വരെ മുഴുവൻ വാക്‌സീനേഷൻ കേന്ദ്രങ്ങളിലും കുത്തിവെപ്പ് നിർത്തിവെച്ചതായി മസ്‌കത്ത് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് വിഭാഗം വ്യക്തമാക്കി. ജൂലൈ 25 മുതൽ വാക്‌സീനേഷൻ നിർത്തിവെക്കുമെന്നും അധികൃതർ അറിയിച്ചു.
വാകിൻ ബുക്കിംഗും താത്കാലികമായി നിർത്തിവെച്ചു. ജൂലൈ 22 വൈകിട്ടോടെ പ്രീ-ബുക്കിംഗ് പുനരാരംഭിക്കുമെന്നും ലിങ്ക് വഴി വീണ്ടും രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്നും ഹെൽത്ത് സർവീസസ് വിഭാഗം അറിയിച്ചു.
ജൂലൈ 20 മുതൽ 22 വരെ സമ്പൂർണ ലോക്ക്ഡൗൺ ദിനങ്ങളിൽ വാക്‌സീനേഷൻ ഉണ്ടാകില്ലെന്ന് നേരത്തെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ ഡ്രൈവ് ത്രൂ വാക്‌സീനേഷനും കഴിഞ്ഞ ദിവസം മുതൽ അവസാനിപ്പിച്ചിരിക്കുകയാണ്.

Related Articles

Close
%d bloggers like this: