spot_img
spot_img
HomeOMANവിവിധ ഇടങ്ങളിൽ ഇടിമിന്നലോടെയായിരുന്നു മഴ

വിവിധ ഇടങ്ങളിൽ ഇടിമിന്നലോടെയായിരുന്നു മഴ

മസ്‌കത്ത് | തലസ്ഥാന നഗരിയിൽ ഉൾപ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. ശക്തമായ കാറ്റും വീശിയടിച്ചു. വിവിധ ഇടങ്ങളിൽ ഇടിമിന്നലോടെയായിരുന്നു മഴ. എവിടെയും അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
മസ്‌കത്തിൽ ഇന്നലെ പുലർച്ചയോടെ ആരംഭിച്ച മഴ ഉച്ചയോടെ അവസാനിച്ചു. ചിലയിടങ്ങളിൽ അതിരാവിലെ മാത്രം മഴ ലഭിച്ചപ്പോൾ രാജ്യത്തിന്റെ മറ്റു ഗവർണറേറ്റുകളിൽ രാത്രി ഏറെ വൈകിയും തുടർന്നു. കാറ്റും മഴയും ശക്തമായതോടെ പലയിടങ്ങളിലും വാദികൾ നിറഞ്ഞുകവിയുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
രണ്ട് ദിവസം മുമ്പേ മേഘം മൂടിയ തലസ്ഥാനത്തെ ജനങ്ങൾ ശക്തമായ മഴ പ്രതീക്ഷിച്ചിരുന്നു. മസ്‌കത്തിലെയും സമീപത്തെയും പോലീസും സിവിൽ ഡിഫൻസും മഴയെ തുടർന്നുണ്ടാകുന്ന കെടുതികൾ നേരിടാൻ തയ്യാറായി നിന്നിരുന്നു. എന്നാൽ, മഴയിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മസ്‌കത്തിൽ ആഴ്ചകളായി തുടരുന്ന കനത്ത ചൂടിന് നേരിയ ആശ്വാസമായി.
തലസ്ഥാനമായ മസ്‌കത്തിലടക്കം റോഡുകൾ നിറഞ്ഞു പെട്ടെന്ന് പെയ്ത മഴ ജനങ്ങളെ ആശങ്കയിലാക്കി. മസ്‌കത്തിൽ വാദികൾ നിറഞ്ഞു കവിഞ്ഞില്ലെങ്കിലും ഗതാഗത തടസ്സമുണ്ടായില്ല. അപകട ഭീതിയെ തുടർന്ന് വാഹനത്തിന്റെ വേഗത നിയന്ത്രിക്കണമെന്ന

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: