OMANOMAN SPECIAL
കനത്ത മഴയെ തുടർന്ന് ഒമാനിലെ സൂർ വിലയാത്തിനെ രണ്ട് ദിവസത്തേക്ക് കൂടി സമ്പൂർണ്ണ ലോക്ക് ഡൌൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി

കനത്ത മഴയും വെള്ളപ്പൊക്കവും മൂലം രണ്ട് ദിവസത്തേക്ക് കൂടി (22,23)സൂർ വിലയാത്തിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സുപ്രീംകമ്മിറ്റി ഒഴിവാക്കി.
വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരത്തിനും (രാവിലെ 7 മുതൽ വൈകുന്നേരം 5) , ഭക്ഷ്യ സ്റ്റോറുകൾ, ബേക്കറികൾ, റെസ്റ്റോറന്റുകൾ, നിർമാണ സാമഗ്രികൾ, ഇലക്ട്രിക്കൽ, സാനിറ്ററി മെറ്റീരിയലുകൾ, കാലിത്തീറ്റ സ്റ്റോറുകൾ എന്നിവ വ്യാഴം ;വെള്ളി ദിവസങ്ങൾ കൂടി (രാവിലെ 7 മുതൽ വൈകുന്നേരം5) വരെ സൂർ വിലയാത്തിൽ തുറക്കാനും അനുമതി നൽകിയതായി കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു