spot_img
spot_img
HomeInternationalഇന്ത്യയിലെ കൊവിഡ് മരണനിരക്കിൽ കള്ളക്കളിയെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ കൊവിഡ് മരണനിരക്കിൽ കള്ളക്കളിയെന്ന് റിപ്പോർട്ട്

കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക കണക്കുകളേക്കാൾ ലക്ഷക്കണക്കിനാളുകൾ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതായി വാഷിംഗ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്മെന്റ് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്‌മണ്യനുമായി ചേർന്നു തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യയിൽ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 49 ലക്ഷം വരെ ആയിരിക്കാമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. വിഭജനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമെന്നാണ് രണ്ടാം തരംഗത്തെ റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ 4,14,000 പേർ കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. അമേരിക്കയും ബ്രസീലുമാണ് ഇക്കാര്യത്തിൽ മുന്നിൽ. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിലാണ് രാജ്യത്ത് കൊവിഡ് വ്യാപകമായി പടർന്നു പിടിച്ചത്. മേയ് മാസത്തിൽ മാത്രം രാജ്യത്ത് മരിച്ചത് 1,70,000 പേരാണെന്നാണ് ഔദ്യോഗിക കണക്ക്. ഔദ്യോഗികമായി രജിസ്റ്റർ ചെയ്തവമാത്രം പരിശോധിച്ചാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 34 ലക്ഷം അധിക മരണമുണ്ടായി. ആദ്യ കൊവിഡ് തരംഗത്തിൽനിന്ന് പാഠമുൾക്കൊള്ളാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്നും രണ്ടാംതരംഗത്തെ നേരിടുന്നതിൽ വലിയ ജാഗ്രതക്കുറവുണ്ടായതായും റിപ്പോർട്ട് കുറ്റപ്പെടുത്തി.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: