spot_img
spot_img
HomeInternationalപ്രശസ്ത ചലച്ചിത്ര നടന്‍ കൊച്ചു പടന്നയിൽ തായി സുബ്രഹ്മണ്യൻ എന്ന കെ ടി...

പ്രശസ്ത ചലച്ചിത്ര നടന്‍ കൊച്ചു പടന്നയിൽ തായി സുബ്രഹ്മണ്യൻ എന്ന കെ ടി എസ് പടന്നയിൽ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നടന്‍ കൊച്ചു പടന്നയിൽ തായി സുബ്രഹ്മണ്യൻ എന്ന കെ ടി എസ് പടന്നയിൽ അന്തരിച്ചു. 88 വയസ്സായിരുന്നു. ത‍ൃപ്പുണിത്തുറയിൽ വച്ചായിരുന്നു അന്ത്യം.
നാടകലോകത്തുനിന്നാണ് അദ്ദേഹം സിനിമയിൽ എത്തിയത്. 1957 ൽ കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്. തുടർന്ന് ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, വൈക്കം മാളവിക, ആറ്റിങ്ങൽ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡും ലഭിച്ചരുന്നു.
രാജസേനൻ സംവിധാനം ചെയ്ത അനിയൻബാവ ചേട്ടൻബാവയാണ് ആദ്യ സിനിമ. വ്യത്യസ്തമായ ചിരിയും ശൈലിയുമായി ആദ്യസിനിമയിൽതന്നെ ശ്രദ്ധിക്കപ്പെട്ടു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, വൃദ്ധൻമാരെ സൂക്ഷിക്കുക, കളമശ്ശേരിയിൽ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്കർ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ചു. രാജസേനൻ സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു.നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. ഭാര്യ : രമണി, മക്കൾ – ശ്യാം, സ്വപ്ന, സനൽ, സാജൻ

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: