spot_img
spot_img
HomeEntertainmentകാഴ്ചശക്തി വർധിപ്പിക്കാൻ ആഹാരത്തിലെന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

കാഴ്ചശക്തി വർധിപ്പിക്കാൻ ആഹാരത്തിലെന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

♦️കാഴ്ചശക്തി പ്രദാനം ചെയ്യുന്നതിൽ മുൻനിരയിൽ നിൽക്കുന്ന പച്ചക്കറിയാണ് കാരറ്റ്. ഇതിലെ ബീറ്റാകരോട്ടിൻകാഴ്ചശക്തി വർധിപ്പിക്കുന്നു. മഞ്ഞനിറത്തിലുള്ള പഴങ്ങൾ, പപ്പായ, മാങ്ങ, മത്തങ്ങ, തക്കാളി എന്നിവയിൽ വൈറ്റമിൻ എ, സി, പൊട്ടാസ്യം എന്നിവയുമുണ്ട്. ഇത് കണ്ണുകൾക്ക് ഗുണം ചെയ്യും.
♦️നാരങ്ങാവർഗത്തിൽപ്പെട്ട പഴങ്ങൾ, ഓറഞ്ച്, ചെറുനാരങ്ങ, മാതളനാരങ്ങ, മുസംബി എന്നിവയും ക്രൂസിഫെറസ് പച്ചക്കറികളായ കോളിഫ്ളവർ, പ്രോക്കോളി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളായ ല്യൂട്ടിൻ, സെസാന്തിൻ എന്നിവയും കണ്ണിന്റെ കാഴചശക്തി വർധിപ്പിക്കുന്നു.

♦️ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഇലക്കറികൾ കഴിക്കണം. വൈറ്റമിൻ എയുടെ കുറവ് കാരണം മങ്ങിയ വെളിച്ചത്തിൽ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാവാം.
♦️വൈറ്റമിൻ എ കൂടുതലുള്ള പാലും പാലുത്പന്നങ്ങളും മുട്ടയും ധാരാളം കഴിക്കാം.
മത്സ്യം (മത്തി, അയല, ചൂര) എന്നിവയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകൾ കണ്ണിന് നല്ലതാണ്.
♦️പയർ, പരിപ്പ് വർഗങ്ങൾ, ബദാം, കശുവണ്ടി ഇവയിൽ സിങ്ക് സമൃദ്ധമായിട്ടുണ്ട്. ഇത് നേത്രാരോഗ്യം സംരക്ഷിക്കും.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: