
മസ്ക്കത്ത്: ഒമാനിലെ സമൂഹിക ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യവുമായ ദക്ഷിണ കര്‍ണാടക ബന്ത്വള് നാരികൊമ്പു റോഡ് ജൈനെർപെട്ടെ നെഹ്റുനഗറില്‍ ഹസ്സന് അബ്ബായുടെ മകൻ അബ്ദുല്‍ ഹമീദ് ഹസ്സന് (54) മരണപ്പെട്ടു.
ശ്വാസകോശത്തിലെ അണുബാധ കാരണം റോയല്‍ ഒമാന്‍ ആശുപത്രിയിൽ ചികില്‍സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.
മാതാവ്: ബീബി ഫാത്തിമ.
ഭാര്യ: സഫിയ.
മക്കള്‍: ഇയാദ് ഇബാദ്, ഇമ്മാദ്, ഹുദ്ന, ഇംദാദ്. മക്കളായ ഇയാദും ഇബാദും സഹോദരന് റഫീഖും ഒമാനില്‍ ഉണ്ട്.
കോവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കില്‍ മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകുമെന്ന് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു.