International
കൊളംബിയയിൽ സര്ക്കാര് വിരുദ്ധ പ്രക്ഷോഭം; 70 പേർ അറസ്റ്റിൽ

സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായ കൊളംബിയയിൽ 70 പേരെ അറസ്റ്റ്ചെയ്തു. ഏപ്രിലിൽ ആരംഭിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന കൂറ്റൻ റാലിയിൽ പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവാൻ ഡുക്കിന്റെ നേതൃത്വത്തിലു ള്ള വലതുപക്ഷ സർക്കാറിനെതിരെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭംആരംഭിച്ചത്. പ്രതിഷേധത്തെതുടർന്ന് നിർത്തിവെച്ച പുതിയനികുതി നിയമം പാർലിമെന്റിൽ വീണ്ടും അവതരിപ്പിച്ചതാണ് പ്രക്ഷോഭത്തിനിടയാക്കിയത്. മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ 60 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
സ്വതന്ത്ര അന്വേഷണം വേണമെന്ന് യു എൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് പുതിയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.