മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പുതിയപറക്കും ട്രെയിനുമായി ചൈന. ചൈനീസ് സര്‍ക്കാറിന് കീഴിലുള്ള ചൈനറോളിംഗ് സ്റ്റോക്ക് കോർപറേഷനാണ് ട്രെയിന്‍ നിർമാതാക്കള്‍. മഗ്ലേവ് എന്ന
ട്രെയിനാണ് ചൈനയിലെ ക്വിങ്ഡാവോ നഗരത്തിലൂടെ ആദ്യയാത്ര നടത്തിയത്. വൈദ്യുത കാന്തിക
ശക്തിയിലാണ് മാഗ് നെറ്റിക് ലെവിറ്റേഷന്‍ എന്നതിന്റെ ചുരുക്കപ്പേരായ മഗ്ലേവ്ട്രെയിന് സഞ്ചരിക്കുന്നത്.
വേഗത കൂടുതലും അന്തരീക്ഷ മലിനീകരണം കുറവാണെന്നതുമാണ് ഈ ട്രെയിനിന്റെ ഏറ്റവും വലിയ പ്രത്യേകത.
നിലവില്‍ 350 കിലോമീറ്ററാണ് ചൈനയില്‍ സർവീസ് നടത്തുന്ന ട്രെയിനിന്റെ പരമാവധി വേഗത.അതിന്റെ ഇരട്ടിയായിരിക്കും മഗ്ലേവ് ട്രെയിനിന്റെ വേഗത എന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്.
ചൈനയില്‍ അതിവേഗട്രെയിന്‍ സര്‍ക്കാര്‍ ആരംഭിച്ചെങ്കിലും സർവീസ് നടത്താന്‍ പ്രാപ്തമായ പാതകളുടെ കുറവുണ്ട്.
ഷാങ്ഹായ് വിമാനത്താവളത്തില്‍നിന്ന് നഗരത്തിലേക്ക് മാത്രമാണ് ഇപ്പോള്‍ പാതകളുള്ളത്. മഗ്ലേവ് ട്രെയിനുകള്‍ക്ക് പ്രത്യേക പാത നിർമിക്കുന്നത് പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്
മണിക്കൂറിൽ 600 കിലോമീറ്റർ വേഗത;ചൈനയിൽ പറക്കും ട്രെയിൻ
RELATED ARTICLES