spot_img
spot_img
HomeCovid 19കൊവിഡിന്റെ ഉറവിടം സംബന്ധിച്ച് ഇനിയും പഠനം വേണമെന്ന് ഡബ്ല്യു എച്ച് ഒ; സാധ്യമല്ലെന്ന്...

കൊവിഡിന്റെ ഉറവിടം സംബന്ധിച്ച് ഇനിയും പഠനം വേണമെന്ന് ഡബ്ല്യു എച്ച് ഒ; സാധ്യമല്ലെന്ന് ചൈന

കൊവിഡ് ഉറവിടം കണ്ടെത്താൻ രണ്ടാം ഘട്ട പഠനങ്ങൾ നടത്താനുള്ള ലോകാരോഗ്യ സംഘടനയുടെ നീക്കത്തെ ശക്തമായി എതിർത്ത്ചൈന. ചൈനയിലെ ലാബിൽനിന്ന് വൈറസ് പുറത്തായതാവാം എന്ന സാധ്യത കൂടി അന്വേഷണവിധേയമാക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചിരുന്നു. ഈ അന്വേഷണത്തിനായി ചൈന സഹകരിക്കണമെന്നും ഈ വിഷയത്തിൽ തുറന്നമനസ്സോടെയുള്ള പിന്തുണയാണ് അവരുടെ ഭാഗത്ത് നിന്ന്
പ്രതീക്ഷിക്കുന്നതെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം വ്യക്തമാക്കി. എന്നാൽ, ലോകാരോഗ്യസംഘടനയുടെ പദ്ധതി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച ചൈനീസ് ആരോഗ്യ സഹമന്ത്രി സെംഗ് യിക് സിൻ, പരിശോധനയുമായി സഹകരിക്കില്ലെന്നും വ്യക്തമാക്കി.
വൈറസിന്റെ ഉറവിടവുമായിബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയിലാണ് ഡബ്ല്യു എച്ച് ഒ സംഘംചൈനയിലെത്തിയത്. എന്നാൽ,അന്വേഷണത്തോട് ചൈന പൂർണമായും സഹകരിച്ചില്ലെന്നുംറിപ്പോർട്ട് അപൂർണമാണെന്നും വിദഗ്ധർ വ്യക്തമാക്കിയിരുന്നു.
ചൈനയുടെ ലബോറട്ടറിയിൽ നിന്നാണോ വൈറസ് ഉത്ഭവിച്ചതെന്ന കാര്യത്തിലും കാര്യമായ പരിശോധനയോ അന്വേഷണമോ നടത്താൻ വിദഗ്ധ സംഘത്തിന് സാധിച്ചിരുന്നില്ല . ഈ പ്രശ്നങ്ങൾ പരിഹരിച്ച് രണ്ടാം ഘട്ട പരിശോധന നടത്താനാണ്ഡ ബ്ല്യു എച്ച് ഒ പദ്ധതിയിടുന്നത്. ഇതിൽ വുഹാനിൽ ലാബുകളിലും മാർക്കറ്റുകളിലും ഉൾപ്പെടെ പഠനം നടത്താനായിരുന്നു
ലോകാരോഗ്യ സംഘടനയുടെ പദ്ധതി. എന്നാല്‍ സാമാന്യബോധത്തെ നിന്ദിക്കുന്നതും ശാസ്ത്രത്തോടുള്ള ധിക്കാരവുമാണ് ഡബ്ല്യു എച്ച് ഒ നടത്തുന്നതെന്നും തങ്ങളുടെ ലബോറട്ടറികളെയാണ് ഡബ്ല്യു എച്ച് ഒ
ഉന്നംവെക്കുന്നതെന്നും ചൈന പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: