spot_img
spot_img
HomeBRAKING NEWSസൂർ പുനരുദ്ധാരണത്താനായി അഞ്ച് ലക്ഷം റിയാല്‍ ചെലവഴിക്കും

സൂർ പുനരുദ്ധാരണത്താനായി അഞ്ച് ലക്ഷം റിയാല്‍ ചെലവഴിക്കും

കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്ത തെക്കൻ ശർഖിയയിലെ സൂർ വിലായത്തിൽ പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുക പ്രഖ്യാപിച്ച് ഒമാൻ എൽ എൻ ജി. വിവിധ പുനർനിർമാണ പദ്ധതികളിലായി അഞ്ച് ലക്ഷം റിയാൽ ചെലവഴിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
പ്രദേശത്ത് നിരവധി വീടുകൾ നിലംപൊത്തിയിരുന്നു.
വിവിധ പ്രദേശങ്ങളിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വെള്ളം കയറി വലിയനാശനഷ്ടങ്ങളുമുണ്ടായി. വീടുകളുമായി ബന്ധപ്പെട്ടുള്ള നാശനഷ്ടങ്ങൾ കയാണെന്ന് സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രദേശത്ത് നാല് പേരാണ് മഴയെ തുടർന്ന് മരണപ്പെട്ടത്.കനത്ത വാദിയിലും വെള്ളക്കെട്ടിലുമായി നിരവധി റോഡുകൾ തകർന്നു. വിവിധ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: