EntertainmentInternational
ദുബൈ എക്സ്പോ പ്രവേശനത്തിൽ ഇളവ്

ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്സ്പോ 2020ന് മുന്നോടിയായി ഇന്ത്യയുൾപ്പടെ യാത്രാ വിലക്ക് തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള എക്സ്പോ രാജ്യാന്തര പ്രതിനിധികൾക്ക് യു എ ഇയിലേക്ക് പ്രവേശനം അനുവദിക്കും.
യാത്രക്കാരുടെ പ്രവേശനം താത്കാലികമായി നിർത്തിവെച്ചിരിക്കുന്ന 16 രാജ്യങ്ങളിൽ നിന്നുള്ള ഈ വിഭാഗത്തെയാണ് യു എ ഇയിലെത്താന്‍ അനുവദിക്കുക. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി സി എ എ) പുറത്തിറക്കിയ പുതിയ സർക്കുലർ അനുസരിച്ചാണ് ഈ വിഭാഗത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
എക്സ്പോ 2020 മേളയിൽ പങ്കെടുക്കുന്നവർ, എക്സിബിറ്റർമാർ, ഇവന്റ് സംഘാടകർ, സ്പോൺസർ ചെയ്യുന്നവർ
എന്നിവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. ഇതിനായി പ്രത്യേക അനുമതി നേടേണ്ടിവരും.
അതോടൊപ്പം ഇന്ത്യ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക ,ഇന്തോനേഷ്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാരുടെനിയന്ത്രണങ്ങൾ നിലനിൽക്കുകയാണെന്ന് പുതിയ സർക്കുലറിലും വ്യക്തമാക്കുന്നു.