OMANOMAN SPECIAL
നീറ്റ് പരീക്ഷയ്ക്ക് ഒമാനിലും പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒമാനിലെ കുട്ടികളുടെ രക്ഷിതാക്കൾ

കോവിഡ് നിയന്ത്രണങ്ങൾ മൂലം നാട്ടിൽ നീറ്റ് (NEET) പരീക്ഷയ്ക്ക് ഹാജരാകാനുള്ള ബുദ്ധിമുട്ടുകൾ മൂലം ഒമാനിലും പരീക്ഷാ കേന്ദ്രം അനുവദിക്കാൻ ഇന്ത്യൻ എംബസിയും വിദേശകാര്യമന്ത്രാലയവും അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു ഒമാനിലെ കുട്ടികളുടെ രക്ഷിതാക്കൾ… നിലവിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്ര വിലക്കുള്ള പശ്ചാത്തലത്തിൽ പരീക്ഷ എഴുതാൻ കുട്ടികൾ നാട്ടിൽ പോയാൽ തിരിച്ചു വരാൻ സാധിക്കില്ല …അതിനാൽ ഇവിടെ തന്നെ പരീക്ഷാ കേന്ദ്രം അനുവദിക്കണം .. നേരത്തെ പ്രവാസികളുടെ ആവശ്യത്തെ തുടർന്ന് കുവൈത്തിലും ദുബൈയിലും കേന്ദ്ര സർക്കാർ പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നു ..