spot_img
spot_img
HomeOMANസമ്പൂർണ ലോക്ക്ഡൗൺ അവസാനിച്ചു

സമ്പൂർണ ലോക്ക്ഡൗൺ അവസാനിച്ചു

മസ്‌കത്ത് | നാല് ദിവസം തുടർന്ന സമ്പൂർണ ലോക്ക്ഡൗൺ അവസാനിച്ചു. സുപ്രീം കമ്മിറ്റിയുടെ നിയന്ത്രണങ്ങൾ പൂർണമായി പാലിച്ച് രാജ്യത്തെ സ്വദേശികളും വിദേശികളും വീടുകളിൽ തന്നെ കഴിഞ്ഞുകൂടി. ഇന്ന് മുതൽ വൈകിട്ട് അഞ്ച് മുതൽ പുലർച്ചെ നാല് വരെ ലോക്ക്ഡൗൺ തുടരും.
ബലി പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 20 മുതലാണ് രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ മൂന്ന് ദിവസങ്ങളിലേക്കായി പ്രഖ്യാപിച്ച നിയന്ത്രണം നാല് ദിവസമായി സുപ്രീം കമ്മിറ്റി ദീർഘിപ്പിക്കുകയായിരുന്നു. വാണിജ്യ സ്ഥാപനങ്ങൾ പൂർണമായി അടഞ്ഞുകിടന്നു. ആളുകൾ പുറത്തിറങ്ങുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. കൊവിഡ് വാക്‌സീനേഷനും നിർത്തിവെച്ചിരുന്നു.
ഇന്ന് മുതൽ രാജ്യത്തെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കും. വ്യവസായ മേഖലകളും സാധാരണ നിലയിലേക്ക് മാറും. ബലി പെരുന്നാൾ അവധിയും വ്യാഴാഴ്ച അവസാനിച്ചിരുന്നു. വാരാന്ത്യ അവധി കൂടി കഴിഞ്ഞ നാളെ മുതൽ ഓഫീസുകളും പ്രവർത്തനം പുനഃരാരംഭിക്കും. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ പൂർണ സജ്ജമാകും.
അതേസമയം, തുടർന്നും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഓഫീസുകളും വാണിജ്യ സ്ഥാപനങ്ങളും ഉൾപ്പടെ മുഴുവൻ തൊഴിലിടങ്ങളിലും ആരോഗ്യ മന്ത്രാലയം നിർദേശങ്ങൾ പാലിക്കണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. പൊതു ഇടങ്ങളിൽ നിർബന്ധമായും സാമൂഹിക അകലം പാലിക്കണം.
എന്നാൽ, സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച രാത്രികാല ലോക്ക്ഡൗൺ ജൂലൈ 31 വരെ തുടരും. വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ നാല് വരെയാണ് നിയന്ത്രണങ്ങൾ. ഈ സമയങ്ങളിൽ വാണിജ്യ സ്ഥാപനങ്ങൾ പൂർണമായി അടച്ചിടും. യാത്രാ വിലക്കും നിലനിൽക്കും.
അധികൃതർ ഇളവ് നൽകിയ വിഭാഗങ്ങൾക്ക് മാത്രമാകും പ്രവർത്തനാനുമതി.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: