spot_img
spot_img
HomeOMANഖത്വർ വഴി മടങ്ങിവരുന്ന പ്രവാസികൾ ഓൺ അറൈവൽ വിസാ നിബന്ധനകൾ പാലിക്കണം ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിലോ കൈവശമോ...

ഖത്വർ വഴി മടങ്ങിവരുന്ന പ്രവാസികൾ ഓൺ അറൈവൽ വിസാ നിബന്ധനകൾ പാലിക്കണം ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിലോ കൈവശമോ ആവശ്യമായ തുക നിർബന്ധം

മസ്‌കത്ത് | ഖത്വർ വഴി വരുന്നവർ ഓൺ അറൈവൽ വിസാ നിബന്ധനകൾ പാലിക്കാത്തത് പ്രയാസങ്ങൾക്ക് ഇടവരുത്തുന്നു. ഖത്വറിൽ ഓൺ അറൈവൽ വിസയിലെത്തുന്നവരുടെ കൈവശം 5,000 ഖത്വർ റിയാലോ അല്ലെങ്കിൽ തത്തുല്യമായ (529 ഒമാൻ റിയാൽ) അക്കൌണ്ടിലോ (ക്രെഡിറ്റ് കാർഡ് /ഇന്റർനാഷനൽ ഡെബിറ്റ് കാർഡ്), കൈവശം കറൻസിയായോ ഉണ്ടാകണമെന്ന നിബന്ധനയിൽ വീഴ്ച വരുത്തുന്നവർക്കാണ് മടങ്ങിപ്പോകേണ്ടിവരുന്നത്.
ദോഹയിലെത്തിയ 17 മലയാളികളെ കഴിഞ്ഞ ദിവസം ദോഹ എയർപോർട്ട് അധികൃതർ് തിരിച്ചയച്ചിരുന്നു. നിശ്ചിത തുക കൈവശം വേണമെന്ന നിബന്ധന പാലിക്കാത്തതിനെ തുടർന്നാണ് നടപടി. രാവിലെ ഒമ്പത് മണിയോടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദോഹയിലെത്തിയ മലയാളികളെയാണ് പത്ത് മണിക്കൂറോളം തടഞ്ഞുവെച്ചതിന് ശേഷം നാട്ടിലേക്ക് തിരിച്ചയച്ചത്.
ഖത്വർ വഴി ഓൺ അറൈവൽ വിസാ സംവിധാനം ഉപയോഗപ്പെടുത്തി ഒമാൻ, സഊദി, യു എ ഇ എന്നിവടങ്ങളിലേക്ക് മടങ്ങിയെത്താൻ നിരവധി പ്രവാസികളാണ് ശ്രമിക്കുന്നത്. നൂറ് കണക്കിന് പേർ ഇതിനോടകം ദോഹയിൽ എത്തിക്കഴിഞ്ഞു.
എന്നാൽ, ഇത്തരത്തിൽ മടങ്ങിവരുന്ന പ്രവാസികൾ ഓൺ അറൈവൽ വിസാ നിബന്ധനകൾ പൂർണമായും പാലിക്കണമെന്ന് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകുന്നു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: