മസ്കത്ത് | വാക്സീനേഷൻ ഇന്ന് മുതൽ പുനഃരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്ക് വാക്സീനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സീൻ സ്വീകരിക്കാനാകും. 18 വയസിന് മുകളിൽ പ്രായമുള്ള സ്വദേശികൾക്ക് തറസ്സുദ് പ്ലസ് ആപ്ലിക്കേഷൻ വഴി ബുക്കിംഗ് ഇന്നലെ മുതൽ പുനരാരംഭിച്ചു.
വിവിധ ഗവർണറേറ്റുകളിലെ വാക്സീനേഷൻ കേന്ദ്രങ്ങൾ കൊവിഡ് കുത്തിവെപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
പഴയ സമയക്രമത്തിൽ കേന്ദ്രങ്ങൾ പ്രവർത്തിക്കും. 1,728,618 പേരാണ് രാജ്യത്ത് ഇതുവരെ വാക്സീൻ സ്വീകരിച്ചത്. ആകെ ജനസംഖ്യയുടെ 29 ശതമാനമാണിത്.
അതേസമയം, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും ഇന്ന് മുതൽ വാക്സീനേഷൻ പുനരാരംഭിക്കും. പണമടച്ച് ബുക്ക് ചെയ്യുന്നവർക്ക് ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമെത്തി വാക്സീൻ സ്വീകരിക്കാനാകും. വാക്സീനേഷൻ സർട്ടിഫിക്കറ്റും തറസ്സുദ് പ്ലസ് ആപ്ലിക്കേഷൻ വഴി ലഭ്യമാക്കിയിട്ടുണ്ട്.
വാക്സീനേഷൻ ഇന്ന് മുതല്‍ പുനഃരാരംഭിക്കും; വീണ്ടും ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി
RELATED ARTICLES