
മസ്കത്ത്: തെലുങ്കാന ഹൈദരാബാദ് ജൻകമീറ്റ് ഫലക്നുമ സ്വദേശി മീറ് മസർ അലി മകൻ മീറ് അംജത് അലി (44) ഒമാനിലെ ഇബ്രിയിൽ മരണപ്പെട്ടു.
ഇബ്രിയിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ ഭൗതിക ശരീരം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മാതാവ്: റസിയാ ബീഗം.
ഭാര്യ: യാസീൻ ഫാത്തിമ.