മസ്ക്കറ്റ്: മഹാരാഷ്ട്ര താനെ സ്വദേശി പ്രധാമേഷ് ഹെറിറ്റേജിൽ ഖത്രി അബ്ദുള്ളയുടെ മകൻ നുറുദ്ധീൻ അബ്ദുള്ള ഖത്രി (41 വയസ്സ്) കഴിഞ്ഞ ദിവസം ഒമാൻ, ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നു മരണപ്പെട്ടു.
സൂപ്പർ ജനറൽ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു.
മാതാവ്: ഖദിജ
ഭാര്യ റുബീന.
ഖബറടക്കം അൽ അംറാത്ത് ഖബർസ്ഥാനിൽ അടുത്ത ബന്ധുക്കളും സോഷ്യൽ ഫോറം ഒമാൻ പ്രവർത്തകരും ചേർന്നു നിർവ്വഹിച്ചു.