Sports
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ മിരാഭായ് ചാനുവിന് വെള്ളി

ടോക്യോയിൽ ഇന്ത്യക്ക് അഭിമാനമായി ആദ്യമെഡൽ സ്വന്തമാക്കി മിരാഭായ് ചാനു. ഭാരോദ്വഹനത്തിലാണ് വെള്ളിമെഡൽ നേടിയത്. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് മെഡൽ നേടിയത്. ചൈനയുടെ ഷിഹുയി ഹോവ് ഈ ഇനത്തിൽ ഒളിമ്പിക്സ് റെക്കോർഡോടെ സ്വർണം നേടി. ആകെ 210 കിലോഗ്രാം ഉയർത്തിയാണ് ചൈനീസ് താരം സ്വർണം നേടിയത്.
മിരാബായ് ചാനു ആകെ 202 കിലോഗ്രാം ഉയർത്തി വെള്ളിയും സ്വന്തമാക്കി. ഇന്തോനേഷ്യയുടെ കാന്തിക ഐസ വെങ്കലമെഡലും നേടി. ആകെ 194 കിലോഗ്രാമാണ് അവർ ഉയർത്തിയത്. ബാഡ്മിൻറൺ താരം പിവി സിന്ധുവിന് ശേഷം ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായിരിക്കുകയാണ് മിരാഭായ് ചാനു.
ഇന്ത്യൻ താരങ്ങളുടെ നിരാശാജനകമായ പ്രകടനങ്ങൾക്കിടെയാണ് ചാനുവിൻെറ മെഡൽ വാർത്തയെത്തുന്നത്. ഭാരോദ്വഹനത്തിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് ചാനു.
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുക ലക്ഷങ്ങൾ