OMANOMAN SPECIAL

രാജ്യത്ത് സായാഹ്ന ലോക്ക്ഡൗൺ പുനഃരാരംഭിച്ചു

രാജ്യത്ത് സായാഹ്ന ലോക്ക്ഡൗൺ പുനഃരാരംഭിച്ചു.
വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ നാല് വരെയാണ് നിയന്ത്രണം. ജൂലൈ 31 വരെ നിലവിലെ സമയക്രമം തുടരും. വാണിജ്യ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടണം. ആളുകൾ പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്.
അതേസമയം, സായാഹ്ന ലോക്ക്ഡൗൺ പുനഃരാരംഭിച്ചതിന് പിന്നാലെ നഗരത്തിൽ ഉച്ചക്ക് ശേഷം തിരക്ക് അനുഭവപ്പെട്ടു. അഞ്ച് മണിക്ക് മുമ്പ് വീടണയുന്നതിനായി ആളുകൾ മടങ്ങിയ വൈകിയ സമയങ്ങളിലാണ് ഗതാഗത കുരുക്കുണ്ടായത്. വൈകീട്ട് നാലിന് ശേഷം വിവിധ സ്ഥലങ്ങളിൽ റോഡുകളിൽ നീണ്ട നിര ദൃശ്യമായിരുന്നു.
വാണിജ്യ സ്ഥാപനങ്ങളെല്ലാം തന്നെ നാല് മണിയോടെ അടച്ചു. മാളുകളും ഹൈപ്പർമാർക്കറ്റുകളും 3.30ന് തന്നെ ഉപഭോക്താക്കളെ പ്രവേശിപ്പിക്കുന്നത് നിർത്തിയിരുന്നു. ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ ചിലത് 4.30 വരെ പ്രവർത്തിച്ചു. ലോക്ക്ഡൗൺ സമയങ്ങളിൽ പ്രവർത്തനാനുമതിയുള്ള ചില സ്ഥാപനങ്ങൾ രാത്രിയിലും തുറന്നു പ്രവർത്തിച്ചു. ഡെലിവറി സേവനങ്ങൾക്കും ചില മേഖലയിൽ സുപ്രീം കമ്മിറ്റി അനുമതി നൽകിയിരിന്നു.
രാജ്യത്ത് ജൂലൈ 16 മുതലാണ് ലോക്ക്ഡൗൺ സമയം വൈകീട്ട് അഞ്ച് മണി മുതലാക്കി സുപ്രീം കമ്മിറ്റി പുതുക്കി നിശ്ചയിച്ചത്. ജൂലൈ 19 വരെ ഇതേ നിലയിൽ തുടരുകയും ചെയ്തു.
സമ്പൂർണ ലോക്ക്ഡൗൺ ദിനങ്ങളിൽ പൂർണമായി അടച്ചിട്ടെങ്കിലും ഇന്നലെ മുതൽ വീണ്ടും ലോക്ക്ഡൗൺ സമയം വൈകീട്ട് അഞ്ച് മുതലായി മാറി.

Related Articles

Close
%d bloggers like this: