നാല് ദിവസത്തെ സമ്പൂർണ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം വിപണി വീണ്ടും സാധാരണ നിലയിലായി. കച്ചവട സ്ഥാപനങ്ങൾ പകൽ സമയം പ്രവർത്തനം ആരംഭിച്ചു. വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന സായാഹ്ന ലോക്ക്ഡൗണിന് മുമ്പായി നാല് മണി വരെ കടകൾ പ്രവർത്തിച്ചു.
ഇളവുകളുള്ള ചില സ്ഥാപനങ്ങൾ വൈകീട്ട് അഞ്ച് മണിക്ക് ശേഷവും തുറന്ന് പ്രവർത്തിച്ചു. രാത്രിയിൽ ഡെലിവറി, പാഴ്സൽ സേവനങ്ങൾക്ക് അനുമതിയുള്ള കടകളുമുണ്ട്. ജൂലൈ 31 വരെ നിലവിലെ രീതിയിൽ തുടരും.
നാല് ദിവസത്തെ അടച്ചിടൽ കഴിഞ്ഞ് തുറന്ന വിപണിയിൽ ആദ്യ ദിനം തിരക്ക് അനുഭവപ്പെട്ടു. രാവിലെ മുതൽ കച്ചവട സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾക്ക് എത്തി. നിയന്ത്രണങ്ങൾ നീങ്ങിയെങ്കിലും അത്യാവശങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നതും ആളുകൾ ഒഴിവാക്കിയിരുന്നു. അവധി ദിനം ആയിരുന്നതിനാൽ പൊതു ഇടങ്ങളിലും മാളുകളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും ജനങ്ങളെത്തി.
ഷോപ്പിംഗ് മാളുകളിലും കടകളിലും ഉൾപ്പടെ കുട്ടികൾക്ക് പ്രവേശന വിലക്കില്ലാത്തത് കുടുംബങ്ങൾക്ക് ആശ്വാസമായി. റെസ്റ്റോറന്റുകളിലും കഫേകളിലും കടകളിലും കോംപ്ലക്സുകളിലും 50 ശതമാനം വരെ ആളുകൾക്കാണ് പ്രവേശനം അനുവദിച്ചത്.
വരും ദിവസങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്ക് കൂടുതൽ ഉണർവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യാപാരികൾ പറഞ്ഞു.
വാണിജ്യ മേഖല വീണ്ടും സജീവമായി
RELATED ARTICLES