OMANOMAN SPECIAL
ബലിപെരുന്നാൾ അവധിക്ക് ശേഷം ഓഫീസുകൾ ഇന്നുമുതൽ പ്രവർത്തനമാരംഭിക്കും

ഒമ്പത് ദിവസത്തെ ബലിപെരുന്നാൾ അവധിക്ക് ശേഷം സർക്കാർ -സ്വകാര്യ ഓഫിസുകൾ ഇന്നുമുതൽ പ്രവർത്തനമാരംഭിക്കും.സായാഹ്ന ലോക്ഡൗൺ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. വൈകീട്ട് അഞ്ചിന് സായാഹ്ന ലോക്ഡൗൺ ആരംഭിക്കുന്നതിനാൽ സ്ഥാപനങ്ങൾ പ്രവൃത്തിസമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റായി പ്രവർത്തിച്ചിരുന്ന സ്വകാര്യ സ്ഥാപനങ്ങൾ പലതും ഉച്ചവിശ്രമ സമയം ഒഴിവാക്കിയാണ് പ്രവർത്തിക്കുക. വ്യാപാരസ്ഥാപനങ്ങൾ ഉച്ചക്കുള്ള കടയടപ്പും ഒഴിവാക്കിയിട്ടുണ്ട്. പുലർച്ചെ ആറുമുതൽ വൈകീട്ട് നാലുവരെയാണ് ഹൈപ്പർമാർക്കറ്റുകൾ പ്രവർത്തിക്കുക. സർക്കാർ ഓഫിസുകളും നാല് മണിക്ക് മുൻപ് പ്രവർത്തനം അവസാനിപ്പിക്കും.