spot_img
spot_img
HomeKeralaമുഹമ്മദിന്റെ ചികിത്സക്ക് മലയാളികൾ നൽകിയത് 18 കോടിയല്ല ; 46 കോടി രൂപ

മുഹമ്മദിന്റെ ചികിത്സക്ക് മലയാളികൾ നൽകിയത് 18 കോടിയല്ല ; 46 കോടി രൂപ

ക​ണ്ണൂ​ര്‍: ലോകത്തെ വീണ്ടും വീണ്ടും ഞെട്ടിച്ച്‌​ മലയാളിയുടെ മഹാമനസ്​കത. 18 കോടി രൂപയുടെ അത്യപൂര്‍വ മരുന്നിനായി മലയാളിയുടെ കാരുണ്യം തേടിയ ഒ​ന്ന​ര​വ​യ​സ്സു​കാ​ര​ന്‍ മു​ഹ​മ്മ​ദി‍െന്‍റ ചി​കി​ത്സ​ക്കാ​യി നമ്മള്‍ മലാളികള്‍ നല്‍കിയത്​ 46.78 കോടി രൂപ. 7,70,000 പേരാണ്​ ഇത്രയും പണം നല്‍കിയതെന്ന്​ ചികിത്സാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​യെന്ന അത്യപൂര്‍വ രോഗം ബാധിച്ച ക​ണ്ണൂ​ര്‍ മാ​ട്ടൂ​ലി​ലെ ഒ​ന്ന​ര​വ​യ​സ്സു​കാ​ര​ന്‍ മു​ഹ​മ്മ​ദി‍െന്‍റ ചി​കി​ത്സ​ക്കാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല കൂ​ടി​യ മ​രു​ന്നെ​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ 18 കോ​ടി രൂ​പക്കായിരുന്നു ചികിത്സാകമ്മിറ്റി ലോകത്തിന്‍റെ സഹായം അഭ്യര്‍ഥിച്ചത്​.ആ​റ്​ ദി​വ​സം കൊ​ണ്ടാ​ണ്​ ഇ​ത്ര​യും വ​ലി​യ തു​ക ല​ഭി​ച്ച​ത്​.

മാ​ട്ടൂ​ല്‍ സ്വ​ദേ​ശി റ​ഫീ​ഖി‍െന്‍റ​യും മ​റി​യു​മ്മ​യു​ടെ​യും മൂ​ത്ത​മ​ക​ള്‍ അ​ഫ്ര​യെ ച​ക്ര​ക്ക​സേ​ര​യി​ലാ​ക്കി​യ ജ​നി​ത​ക വൈ​ക​ല്യ രോ​ഗം സ​ഹോ​ദ​ര​ന്‍ മു​ഹ​മ്മ​ദി​നെ​യും ബാ​ധി​ച്ച​പ്പോ​​ഴാ​ണ്​ കു​ടും​ബം കാ​രു​ണ്യ​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടി​യ​ത്.
അഭ്യര്‍ഥന സമൂഹമാധ്യമങ്ങളിലടക്കം വന്നതോടെ ലോ​ക​ത്തി​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന്​ സ​ഹാ​യം ഒ​ഴു​കി​യെ​ത്തി. ഇ​ട​പാ​ടു​ക​ളു​ടെ തി​ര​ക്കു​കാ​ര​ണം പ​ല​പ്പോ​ഴും അ​ക്കൗ​ണ്ട്​ പ​ണി​മു​ട​ക്കി. ഒടു​വി​ല്‍, ആവ​ശ്യ​മാ​യ തു​ക അ​ക്കൗ​ണ്ടി​ലെ​ത്തി​യെ​ന്ന്​ ബാ​ങ്ക്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആറാംദിവസം അക്കൗണ്ട്​ ക്ലോ​സ്​ ചെ​യ്​​തിരുന്നു. പിന്നീട്​ നടത്തിയ കണക്കെടുപ്പിലാണ്​ തുക 46.78 കോടി രൂപ കവിഞ്ഞതായി കമ്മിറ്റി സ്​ഥിരീകരിച്ചത്​. ബാക്കിവരുന്ന തുക സമാന രോഗത്താല്‍ കഷ്​ടത അനുഭവിക്കുന്ന മറ്റുള്ള കുരുന്നുകളുടെ ചികിത്സക്ക്​ നല്‍കും.

പ​തി​നാ​യി​ര​ത്തി​ല്‍ ഒ​രാ​ള്‍​ക്ക്​ മാ​ത്രം വ​രു​ന്ന അ​പൂ​ര്‍​വ​രോ​ഗം ബാ​ധി​ച്ച്‌​ ന​ട​ക്കാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​യ മു​ഹ​മ്മ​ദി​ന്​ ഉ​ട​ന്‍ ചി​കി​ത്സ ല​ഭ്യ​മാ​ക്കും. ദീ​ര്‍​ഘ​കാ​ല ചി​കി​ത്സ​ക്കു​ശേ​ഷം നാ​ലാ​​മ​ത്തെ വ​യ​സ്സി​ല്‍​ ഏ​റെ വൈ​കി​യാ​ണ്​ മൂ​ത്ത കു​ട്ടി അ​ഫ്ര​ക്ക് സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​യാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​ത്. ഈ ​ഞെ​ട്ട​ല്‍ മാ​റും മു​െ​മ്ബ​യാ​ണ്​​ മു​ഹ​മ്മ​ദി​നെ​യും ഇ​തേ രോ​ഗം പി​ടി​കൂ​ടി​യ​ത്. ര​ണ്ട്​ വ​യ​സ്സി​നു​ള്ളി​ല്‍ വി​ല​പി​ടി​പ്പു​ള്ള മ​രു​ന്നു ന​ല്‍​കു​ക മാ​ത്ര​മാ​ണ്​ ഏ​ക പോം​വ​ഴി​യെ​ന്ന​റി​ഞ്ഞ കു​ടും​ബം നി​സ്സ​ഹാ​യാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ ​ ജ​ന​കീ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച്‌​ മാ​ട്ടൂ​ല്‍ ഗ്രാ​മ​വാ​സി​ക​ള്‍ മു​ന്നി​ട്ടി​റ​ങ്ങി. ​

ജൂ​ണ്‍ 30 നാ​ണ് ആ​ദ്യ സ​ഹാ​യ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യ​ത്. ത​െ​ന്ന​പ്പോ​ലെ കു​ഞ്ഞ​നു​ജ​നും ഈ ​ദു​ര​വ​സ്ഥ വ​ര​രു​തെ​ന്ന പ്രാ​ര്‍​ഥ​ന​യോ​ടെ അ​ഫ്ര ന​ട​ത്തി​യ അ​ഭ്യ​ര്‍​ഥ​ന എ​ല്ലാ​വ​രും ഏ​റ്റെ​ടു​ത്തു. ​കോ​ഴി​ക്കോ​ട്​ മിം​സ്​ ആ​ശു​പ​ത്രി​യി​ലാ​ണ്​ കു​ട്ടി​യു​ടെ ചി​കി​ത്സ. ന​വം​ബ​ര്‍ എ​ട്ടി​നു മു​ഹ​മ്മ​ദി​നു ര​ണ്ടു വ​യ​സ്സു തി​ക​യും. അ​തി​ന് മു​മ്ബേ അ​വ​ന് മ​രു​ന്ന് ന​ല്‍​ക​ണം

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: