OMANOMAN SPECIAL
നീറ്റ് പരീക്ഷ : ഒമാനിലും കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യം

സെപ്റ്റംബർ 12ന് നടക്കുന്ന നീറ്റ് പരീക്ഷക്ക് ഒമാനിലും കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യം. പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, കേന്ദ്രമന്ത്രി വി.മുരളീധരനും നിവേദനം നൽകി. കുവൈത്തിലും യു.എ.ഇയിലും സെന്ററുകൾ അനുവദിച്ച സാഹചര്യത്തിൽ ഒമാനിൽ നിന്നുള്ള അഞ്ഞൂറോളം പരീക്ഷാർഥികളുടെ കാര്യത്തിലും അനുഭാവപൂർണ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും രക്ഷിതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.