രാജ്യത്ത് മഴ മാറിയ പ്രദേശങ്ങളിൽ തണുപ്പിൽ നിന്നും കഠിന ചൂടിലേക്ക് മാറുന്നു. മസ്കത്തിൽ ഉൾപ്പടെ രണ്ട് ദിവസങ്ങളിലായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഭൂരിഭാഗം പ്രദേശങ്ങളിലും 35 ഡിഗ്രി സെൽഷ്യസിനും 45നും ഇടയിലാണ് അന്തരീക്ഷ താപനില.
രണ്ട് ദിവസം ഒമാനിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കുപടിഞ്ഞാറൻ കാറ്റിനെ തുടർന്നാണിത്. തിങ്കളാഴ്ച 45 ഡിഗ്രി ചൂടാണ് വിവിധ ഇടങ്ങളിൽ രേഖപ്പെടുത്തിയത്. മസ്കത്ത്, ഫഹൂദ്, ഇബ്രി, ബുറൈമി, റുസ്താഖ്, സമാഈൽ, ഹൈമ, ആദം, ആമിറാത്, ദിബ്ബ, നിസ്വ, ബഹ്ല, മുദൈബി, ഇബ്ര, സൂർ, മഹൂത്, മർമൂൽ തുടങ്ങിയയിടങ്ങളിലെല്ലാം മഴ മാറി ചൂടിലേക്ക് അന്തരീക്ഷം മാറി.
ചൂടും പൊടിക്കാറ്റും അസുഖങ്ങൾക്ക് കാരണമാകുന്നതിനാൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ഗൾഫിൽ വേനൽച്ചൂട് അനുദിനം വർധിക്കുന്നതനുസരിച്ച് അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചതായി റിപ്പോർട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
ഒമാനില്‍ ചൂട് കൂടുന്നു; മുന്നറിയിപ്പുമായി അധികൃതര്‍
RELATED ARTICLES