OMANOMAN SPECIAL
53 ശതമാനം പേർക്കും കോവിഡ് വാക്സിൻ നൽകി ഒമാന് ആരോഗ്യ വിഭാഗം

കൊവിഡ്-19 പ്രതിരോധ വാക്സീനേഷനിൽ അതിവേഗം മുന്നേറി ഒമാൻ. രണ്ട് ദശലക്ഷത്തിനടുത്ത് ആളുകൾക്ക് വാക്സീൻ വിതരണം ചെയ്തതായി ഒമാന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട 50 ശതമാനത്തിൽ പരം ആളുകൾ വാക്സീൻ സ്വീകരിച്ചു. ജൂൺ, ജൂലൈ മാസങ്ങളിലാണ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നത്.
1,926,307 പേരാണ് രാജ്യത്ത് ഇതിനോടകം വാക്സീൻ കുത്തിവെപ്പെടുത്തത്. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട 53 ശതമാനം ആളുകൾക്ക് വാക്സീൻ നൽകി. ജൂലെ 25 വരെയുള്ള കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്.
അതേസമയം, 45 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാമത് ഡോസിനായി കാത്തിരിക്കുന്നവരാണ്. 10 ശതമാനത്തോളം പേർ രണ്ട് ഡോസ് വാക്സീനേഷനും പൂർത്തീകരിച്ചു.
ഏറ്റവും കുടുൽ പേർ വാക്സീനെടുത്തത് മസ്കത്തിലാണ്. ഗവർണറേറ്റിലെ 55 ശതമാനം ജനങ്ങളും വാക്സീനുകൾ സ്വീകരിച്ചതായും ആരോഗ്യ മന്ത്രലായം അറിയിച്ചു.