spot_img
spot_img
HomeOMANഅടുത്ത വർഷം മുതൽ വാണിജ്യ ഇടപാടുകള്‍ക്ക് ഇ-പെയ്‌മെന്റ് നിർബന്ധം

അടുത്ത വർഷം മുതൽ വാണിജ്യ ഇടപാടുകള്‍ക്ക് ഇ-പെയ്‌മെന്റ് നിർബന്ധം

അടുത്തവര്‍ഷം ജനുവരി 1 മുതല്‍ ഒമാനില്‍ വാണിജ്യ ഇടപാടുകള്‍ക്ക് ഇ – പെയ്‌മെന്റ് നിര്‍ബന്ധമാക്കും. പണമില്ലാതെ ഇലക്ട്രോണിക് രൂപത്തിൽ പണം അടക്കാനുള്ള സൗകര്യം എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഉപഭോക്താക്കൾക്ക് നിർബന്ധമായും ഏർപ്പെടുത്തേണ്ടി വരും. ഒമാൻ വിഷൻ 2040ന്റെ കീഴിലുള്ള ഡിജിറ്റൽ മാറ്റം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.
ആദ്യഘട്ടത്തിൽ ഇൻഡസ്ട്രിയൽ ഏരിയ, കോംപ്ലക്സുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾ, ഭക്ഷ്യപദാർഥ വിൽപ്പന, സ്വർണം – വെള്ളി വിൽപ്പന, റസ്റ്റോറന്റുകൾ കഫേകൾ, പഴം – പച്ചക്കറി വിൽപ്പന, ഇലക്ട്രോണിക്സ്, കെട്ടിട നിർമാണ സാമഗ്രികളുടെ വിൽപ്പന, പുകയിലയുത്പന്നങ്ങൾ വിൽപ്പന എന്നിവ നടത്തുന്ന സ്ഥാപനങ്ങളാണ് ഡിജിറ്റൽ പെയ്മെന്റിനുള്ള സൗകര്യം ഒരുക്കേണ്ടത്.
ഡിജിറ്റൽ പെയ്മെന്റ് സേവനം സുഗമമാക്കുന്നതിന് ബേങ്കുകളുമായും സേവനദാതാക്കളുമായും സഹകരിച്ച് സെൻട്രൽ ബേങ്ക് വ്യാപാരികൾക്ക് പോയിന്റ് ഓഫ് സെയിൽ ഡിവൈസോ പെയ്മെന്റ് സർവീസോ നൽകും. ഇൻസ്റ്റലേഷൻ ഫീസോ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രതിമാസ/ പ്രതിവർഷ ഫീസോ നൽകേണ്ടതില്ലാത്ത രീതിയിലായിരിക്കും ഈ സേവനം. സെൻട്രൽ ബേങ്ക് നിശ്ചയിക്കുന്ന ഫീസ് മാത്രമേ ഇടപാടിന് ഈടാക്കൂ. 15 ശതമാനത്തിൽ അധികമാകില്ല ഈ ഫീസ്. ഡയറക്ട് ഡെബിറ്റ് കാർഡുകളാണെങ്കിൽ പരമാവധി പത്ത് ഒമാനി റിയാലും ക്യു ആർ കോഡ് വഴിയുള്ള മൊബൈൽ പെയ്മെന്റ് ആണെങ്കിൽ പരമാവധി 0.75 ശതമാനവുമായിരിക്കും ഫീസ്.
ഈ വർഷം അവസാനിക്കുന്നതിന് മുമ്പായി തങ്ങളുടെ സ്റ്റോറുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഡിജിറ്റൽ പെയ്മെന്റ് സേവനം നൽകുന്നതിന് എല്ലാ സ്ഥാപനങ്ങളും കമ്പനികളും പൂർണ സജ്ജമാകണം. 2022 ജനുവരി ഒന്ന് മുതൽ ഇ- പെയ്മെന്റ് സൗകര്യമേർപ്പെടുത്തൽ നിർബന്ധമാകും. ഇലക്ട്രോണിക് പെയമെന്റ് സേവനത്തെ സംബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളിൽ പ്രത്യേകം പോസ്റ്ററോ ബാനറോ വെക്കണം.
ഇ- പെയ്മെന്റ് സംബന്ധിച്ച പരാതികൾ ഉപഭോക്തൃ പരിരക്ഷാ അതോറിറ്റിയാണ് സ്വീകരിക്കുക. ബേങ്കുകളും പെയ്മെന്റ് സേവന ദാതാക്കളുമായി സഹകരിച്ച് അതോറിറ്റിയുടെ വിവിധ മാർഗങ്ങളിലൂടെയാണ് പരാതികൾ സ്വീകരിക്കുക.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: