ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 491 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,95,017 ആയി. പുതിയതായി 17 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3788 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,77,010 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 527 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്.
ഒമാനിൽ 491 പേർക്ക് കൂടി കോവിഡ്; 17 പേർ മരണപ്പെട്ടു; 527 പേർക്ക് രോഗമുക്തി
RELATED ARTICLES