OMANOMAN SPECIAL
സലാലയിലെത്തുന്ന സഞ്ചാരികൾക്ക് നിര്‍ദേശങ്ങളുമായി അധികൃതര്‍

ദോഫാർ ഗവർണറേറ്റിലെത്തുന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്. ലോക്ക്ഡൗൺ സമയങ്ങളിലെ യാത്രാ വിലക്ക് പാലിക്കാൻ സലാലയിൽ സന്ദർശനത്തിനെത്തുന്ന സ്വദേശികളും വിദേശികളും തയാറാവണം.
വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി വീടുകളിൽ മടങ്ങിയെത്തുന്ന രൂപത്തിൽ യാത്രകള്‍ ക്രമീകരിക്കണം. ലോക്ക്ഡൗൺ സമയങ്ങളില്‍ പുറത്തിറങ്ങരുതെന്നും പോലീസ് നിർദേശിച്ചു.
അതേസമയം, ഒരു ഡോസ് എങ്കിലും വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമാണ് നിലവിൽ സലാലയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. വിമാനത്താവളത്തിലും ഗവർണറേറ്റ് അതിർത്തികളിലും പരിശോധന നടത്തുന്നുണ്ട്. ദോഫാർ, മുസന്ദം ഗവർണറേറ്റുകളിൽ പ്രവേശിക്കുന്നവർക്ക് വാക്സീനേഷൻ നിർബന്ധമാക്കി കഴിഞ്ഞ ആഴ്ചയിലാണ് സുപ്രീം കമ്മിറ്റി ഉത്തരവിറക്കിയത്.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അവസാനിച്ചതിന് പിന്നാലെ നിരവധി വിനോദ സഞ്ചാരികളാണ് സലാലയില്‍ എത്തുന്നത്. ഒമാനില്‍ നിന്നുള്ള സ്വദേശികളും വിദേശികളുമാണ് സന്ദര്‍ശകരില്‍ കൂടുതല്‍.