spot_img
spot_img
HomeOMANതൊഴില്‍ നിയമലംഘനം: വടക്കൻ ബാത്തിനയിലെ വാണിജ്യ സ്ഥാപനത്തിനെതിരെ നടപടി

തൊഴില്‍ നിയമലംഘനം: വടക്കൻ ബാത്തിനയിലെ വാണിജ്യ സ്ഥാപനത്തിനെതിരെ നടപടി

വടക്കൻ ബാത്തിനയിൽ നിയമം ലംഘിച്ച് പ്രവർത്തിച്ച വാണിജ്യ സ്ഥാപനത്തിനെതിരെ നടപടി. ഉപഭോക്തൃ സംരക്ഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് തൊഴിൽ നിയമലംഘനം കണ്ടെത്തിയത്. സ്ഥാപനം താത്കാലികമായി അടപ്പിച്ചതായും അധികൃതർ അറിയിച്ചു.
നിരവധി നിയമലംഘനങ്ങളാണ് സ്ഥാപനത്തിനെതിരെ രജിസ്റ്റർ ചെയ്തത്. തൊഴിലാളികൾക്ക് ജോലി നിരസിച്ച സാഹചര്യത്തിൽ തുക നൽകാതിരിക്കുക, ജോലി ചെയ്യാൻ വിസമ്മതിച്ച തൊഴിലാളികളെ തുടരാൻ നിർബന്ധിക്കുക, തൊഴിലാളികളുടെ അസുഖവുമായി ബന്ധപ്പെട്ട് തെറ്റായി വിവരങ്ങൾ രേഖപ്പെടുത്തുക, തൊഴിലുടമയെ മാറ്റുന്നതിൽ കാലതാമസം വരുത്തുക തുടങ്ങിയ നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
തൊഴിൽ കരാറുകൾ കൃത്യമായി നിറവേറ്റുന്നതിലും സ്ഥാപനം വീഴ്ചവരുത്തി. ചില ഘട്ടങ്ങളിൽ ഇത് വർഷങ്ങളോളം കാലതാമസം നേരിട്ടതായും അധികൃതർ അറിയിച്ചു. സ്ഥാപനത്തിനെതിരെ മറ്റു നിയമ നടപടികൾ ആരംഭിച്ചു.
മുഴുവൻ കേസുകളും കൃത്യത വരുത്തുകയും നടപടികൾ സുതാര്യമാക്കുകയും ചെയ്താൽ സ്ഥാപനത്തിന് വീണ്ടും പ്രവർത്തിക്കാൻ സാധിക്കും.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: