OMANOMAN SPECIAL
കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍; സുപ്രീം കമ്മിറ്റി വ്യാഴാഴ്ച ചര്‍ച്ച ചെയ്യും

രാജ്യത്തെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വ്യാഴാഴ്ച സുപ്രീം കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. ഡല്‍റ്റ വകഭേദം രാജ്യത്ത് അതിവേഗ കൊവിഡ് വ്യാപനത്തിന് കാരണമായതായും ഒമാന്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു. നിയന്ത്രണങ്ങള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക-സാമൂഹിക പ്രതിസന്ധികളെ കുറിച്ച് തങ്ങള്‍ ബോധവാന്മാരാണ്. നിയന്ത്രണങ്ങള്‍ ഉള്‍പ്പടെയുള്ള നടപടികള്‍ തുടരുന്നത് സംബന്ധിച്ച് സുപ്രീം കമ്മിറ്റി വിലയിരുത്തും. ആളുകളുടെ ഒത്തുചേരലുകള്‍ കൊവിഡ് വ്യാപനത്തിന് വഴിവെക്കുന്നു.
പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നതിന് ഓരോ രാജ്യത്തിനും പ്രത്യേകമായ നടപടികളുണ്ടെന്ന് മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 30ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ മറ്റു പല രാജ്യങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.