spot_img
spot_img
HomeOMANയാത്ര ചെയ്യുന്നവര്‍ക്ക് റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്

യാത്ര ചെയ്യുന്നവര്‍ക്ക് റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്

മസ്‌കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലേക്ക് റോഡുമാര്‍ഗം യാത്രക്ക് ഒരുങ്ങുന്ന സ്വദേശികളും രാജ്യത്തെ സ്ഥിരതാമസക്കാരും ഒമാന്‍ സുപ്രിം കമ്മറ്റി നടപ്പിലാക്കിയിരിക്കുന്ന നിരോധന സമയങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്.

ജൂലൈ 31 ശനിയാഴ്ച വരെ വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 4 മണി വരെ രാജ്യത്ത് സുപ്രിം കമ്മറ്റി ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ടുണ്ട്. അതിനാല്‍ സലാലയിലേക്കുള്ള യാത്രക്ക് ഒരുങ്ങുന്നവര്‍ ലോക്ക്ഡൗണ്‍ സമയപരിധി കണക്കിലെടുത്ത് യാത്രകള്‍ ആസൂത്രണം ചെയ്യണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: