spot_img
spot_img
HomeInternationalയുഎഇയിലെ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ഗോള്‍ഡന്‍ വീസയ്ക്ക് അപേക്ഷിക്കാം.

യുഎഇയിലെ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ഗോള്‍ഡന്‍ വീസയ്ക്ക് അപേക്ഷിക്കാം.

ഡോക്ടര്‍മാരെ ക്ഷണിച്ചുകൊണ്ട് യുഎഇ ഭരണകൂടം അറിയിപ്പ് പുറത്തിറക്കി. കൊവി‍ഡ് പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികള്‍ക്കുള്ള ആദരവാണിതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഡോക്ടര്‍മാരോടൊപ്പം അവരുടെ കുടുംബത്തിനും 10 വര്‍ഷത്തെ ഗോള്‍ഡന്‍ വീസ ലഭിക്കും. യുഎഇ ആരോഗ്യ വകുപ്പിന്റെ ലൈസന്‍സുള്ള ഡോക്ടര്‍മാര്‍ക്കെല്ലാം ഈ മാസം മുതല്‍ 2022 സെപ്റ്റംബര്‍ വരെ ഗോള്‍ഡന്‍ വീസയ്ക്ക് അപേക്ഷിക്കാം .

അപേക്ഷിക്കേണ്ട വെബ് സൈറ്റ്: smartservices.ica.gov.ae.

അതേസമയം, ദുബായ് ലൈസന്‍സുള്ള ഡോക്ടര്‍മാര്‍ അപേക്ഷിക്കേണ്ടത് smart.gdrfad.gov.ae എന്ന വെബ് സൈറ്റിലാണ്.ഇതിന് പുറമെ ഡോക്ടര്‍മാര്‍ക്ക് വീസ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് യുഎഇയില്‍ ഏഴ് കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. യുഎഇ ഭരണാധികാരിയുടേതാണ് പുതിയ തീരുമാനം.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: