ഒമാനിലെ ആദ്യ ത്രീഡി കോൺക്രീറ്റ് പ്രിൻറിങ് കേന്ദ്രം ഗാല വ്യവസായ മേഖലയിൽ തുറന്നു. പെട്രോളിയം ഡെവലപ്മെൻറ് ഒമാൻ, സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്ന ഇന്നവേറ്റിവ് ടെക്നോളജി കമ്പനി ഫോർ എജുക്കേഷനൽ സൊലൂഷൻസ്, നിർമാണ കമ്പനിയായ ഗൾഫാർ എന്നിവ സംയുക്തമായാണ് കേന്ദ്രം ആരംഭിച്ചത്. പരമ്പരാഗത നിർമാണ സാങ്കേതിക വിദ്യക്ക് ബദലാണ് പുതിയ രീതി. നിർമാണപ്രവർത്തനങ്ങളുടെ വേഗം വർധിപ്പിക്കാൻ പുതിയ രീതി വഴി സാധിക്കുമെന്ന് പി.ഡി.ഒ പത്രക്കുറിപ്പിൽ അറിയിച്ചു. മാലിന്യം കുറക്കാനും സ്വദേശികളുടെ തൊഴിൽ ശാക്തീകരണത്തിനും ഇതു സഹായകരമാകും.
ഒമാനിലെ ആദ്യ ത്രീഡി കോൺക്രീറ്റ് പ്രിൻറിങ് കേന്ദ്രം ഗാല വ്യവസായ മേഖലയിൽ തുറന്നു
RELATED ARTICLES