OMANOMAN SPECIAL
ദേശീയ വാക്സീനേഷൻ ക്യാമ്പയിൻ; രണ്ടാമത് ഡോസ് ആഗസ്ത് ഒന്ന് മുതൽ

ഒമാനിൽ ദേശീയ വാക്സീനേഷൻ ക്യാമ്പയിന്റെ ഭാഗമായുള്ള രണ്ടാമത് ഡോസ് കുത്തിവെപ്പ് ആഗസ്ത് ഒന്ന് മുതൽ ആരംഭിക്കും. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട ആദ്യ ഡോസ് സ്വീകരിച്ച് 10 ആഴ്ചകൾ പൂർത്തിയാക്കിയവർക്ക് രണ്ടാമത് ഡോസ് സ്വീകരിക്കാൻ സാധിക്കും.
വിവിധ ഗവർണറേറ്റുകളെ അംഗീകൃത വാക്സീനേഷൻ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പെടുക്കാം. തറസ്സുദ് പ്ലസ് ആപ്ലിക്കേഷൻ വഴിയോ ആരോഗ്യ മന്ത്രാലയം കൊവിഡ്-19 വെബ്സൈറ്റ് വഴിയോ ബുക്കിംഗ് നടത്തിവേണം വാക്സീനേഷൻ കേന്ദ്രങ്ങളിലെത്താൻ.
രണ്ട് ദശലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് ഒമാനില്‍ ഇതിനോടകം വാക്സീന് വിതരണം ചെയ്തത്. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട 50 ശതമാനത്തില്‍ പരം ആളുകള്‍ വാക്സീന് സ്വീകരിച്ചു. ജൂലെ 25 വരെയുള്ള കണക്കുകള്‍ പ്രകാരം 1,926,307 പേരാണ് രാജ്യത്ത് ഇതിനോടകം വാക്സീന് കുത്തിവെപ്പെടുത്തത്. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട 53 ശതമാനം ആളുകള്‍ക്ക് വാക്സീന് നല്കി.
അതേസമയം, 45 ശതമാനം പേര് ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാമത് ഡോസിനായി കാത്തിരിക്കുന്നവരാണ്. 10 ശതമാനത്തോളം പേര് രണ്ട് ഡോസ് വാക്സീനേഷനും പൂര്‍ത്തീകരിച്ചു. ഏറ്റവും കുടുല്‍ പേര് വാക്സീനെടുത്തത് മസ്കത്തിലാണ്.