ഒമാനിൽ നിന്നും നീറ്റ് പരീക്ഷ എഴുതാൻ ഇത്തവണ രജിസ്റ്റർ ചെയ്തിരിക്കുന്നത് 500ൽ പരം വിദ്യാർഥികൾ. 21 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി കഴിഞ്ഞ വർഷങ്ങളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതി മികച്ച മാർക്ക് നേടിയവരും ഓൺലൈൻ ആയും മറ്റും എൻട്രൻസ് കോച്ചിംഗ് നടത്തിയവരുമായ വിദ്യാർഥികളാണ് നീറ്റ് പരീക്ഷക്ക് ഒരുങ്ങിയത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒമാനിൽ നിന്ന് രജിസ്റ്റർ ചെയ്തിരിക്കുന്ന വിദ്യാർഥികൾ നിരവധിയാണ്. കേരള എൻട്രൻസിനും മലയാളി വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു വർഷത്തിലേറെയായി പരിശീലനം തുടരുന്ന നൂറ് കണക്കിന് കുട്ടികളുണ്ട്.
വിദ്യാർഥികൾക്ക് ഒമാനിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാർഥികളും കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്.
തുടര്‍ ഇടപെടലുകള്‍ക്കായി ഇന്ത്യന്‍ എംബസിയെയും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിനെയും ബന്ധപ്പെട്ടുവരുന്നുണ്ട്.
ഒമാനില്‍ 500ൽ പരം നീറ്റ് പരീക്ഷാർഥികൾ
RELATED ARTICLES