OMANOMAN SPECIAL

ഉയർന്ന വൈദ്യുതി നിരക്ക്; ഇടപെടല്‍ ആവശ്യപ്പെട്ട് ഗ്രാന്റ് മുഫ്തി

ഉയർന്ന വൈദ്യുതി നിരക്ക് ഈടാക്കുന്നതിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഒമാൻ ഗ്രാന്റ് മുഫ്തി. ജനങ്ങൾക്ക് പ്രായസം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരക്ക് വർധന പരിശോധിക്കണമെന്നും പരിഹാര നടപടി സ്വീകരിക്കണമെന്നും മുഫ്തി ശൈഖ് അഹമദ് ബിൻ ഹമദ് അൽ ഖലീലി ട്വീറ്റ് ചെയ്തു.
അതേസമയം, ഉയർന്ന വൈദ്യുതി നിരക്ക് ഈടാക്കുന്നതായുള്ള പരാതികൾ വർധിക്കുകയാണ്. ഉപയോഗിച്ചതിൽ അധികം തുക വൈദ്യുതി ബില്ലിൽ കാണിക്കുന്നതായാണ് സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേർ പരാതിയുമായി എത്തിയത്.
ഇതേ തുടർന്ന് വിഷയത്തിൽ പബ്ലിക് സർവീസസ് റഗുലേഷൻ അതോറിറ്റി ഇടപെട്ടിരുന്നു. പ്രതിമാസ ബിൽ തുകയിൽ കൃത്യത വരുത്തണമെന്ന് വൈദ്യുതി വിതരണ കമ്പനികൾക്ക് അധികൃതർ നിർദേശം നൽകി.
നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുവേണം വൈദ്യുതി വിതരണ കമ്പനികൾ ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ നൽകുവാനെന്ന് പബ്ലിക് സർവീസസ് റഗുലേഷൻ അതോറിറ്റി വ്യക്തമാക്കി. അല്ലാത്ത പക്ഷം, അഅതോറിറ്റി ഇടപെടുമെന്നും മുന്നറിയിപ്പ് നൽകി. നിയമങ്ങൾക്ക് വിരുദ്ധമായി ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ നൽകിയാൽ അതോറിറ്റി ഇടപെടും.
അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ബിൽതുക മാറ്റി നൽകുമെന്നും പബ്ലിക് സർവീസസ് റഗുലേഷൻ അതോറിറ്റി വ്യക്തമാക്കിയിരുന്നു.

Related Articles

Close
%d bloggers like this: