ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തതായി കുവൈറ്റ് .ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ ,ശ്രീലങ്ക, പാകിസ്ഥാന് എന്നിവിടങ്ങളില്‍നിന്നുള്ള നേരിട്ടോ അല്ലാതെയോ ഉള്ള വിമാനസര്‍വീസുകള്‍ ഓഗസ്റ്റ് 10 വരെ നിര്‍ത്തിവെച്ചതായി കുവൈറ്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ വിമാനക്കമ്ബനികള്‍ക്ക് നല്കിയ പുതിയ സര്‍ക്കുലറില്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി ബുക്കിംഗ് ആരംഭിച്ച ചില വിമാനക്കമ്ബനികള്‍ ഇപ്പോള്‍ ബുക്കിംഗ് റദ്ദാക്കുകയും ഓഗസ്റ്റ് 10 വരെ ഈ 5 രാജ്യങ്ങളില്‍ നിന്നുള്ള ബുക്കിംഗ് നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ തീരുമാന പ്രകാരം മടങ്ങി വരാവുന്നതാണ്. ആഗസ്ത് ഒന്ന് മുതല്‍ മടങ്ങിയെത്താന്‍ തയ്യാറായിരുന്ന മലയാളികളടക്കമുള്ള നിരവധി പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് താല്‍ക്കാലിക തിരിച്ചടിയായി മാറി കുവൈറ്റ് ഏവിയേഷന്റെ പുതിയ തീരുമാനം.