ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ ശക്തമായ കാറ്റിന്റെ ഫലമായി മണൽകൂനകൾ രൂപപ്പെട്ടതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. കാറ്റിന്റെ ഫലമായി അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ വർധിക്കുകയും ദൂരക്കാഴ്ച കുറയുകയും ചെയ്തിട്ടുണ്ട്.
റോഡുകളിൽ കുമിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് ഗതാഗത-വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ആദം – ഹൈമ - തുംറൈത്ത് റോഡിലെ തടസ്സങ്ങൾ നീക്കുന്ന ജോലികൾ നടന്നുവരുകയാണ്.
അൽ ഗഫ്തൈൻ, മാക്കിഷ്, ഖത്ബിത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് മണൽകൂനകൾ രൂപപ്പെട്ടത്.