OMANOMAN SPECIAL
ബില്‍ അടച്ചില്ലെങ്കിലും വൈദ്യുതി വിച്ഛേദിക്കരുതെന്ന് നിര്‍ദേശം

വൈദ്യുതി നിരക്കിലുണ്ടായ വലിയ വര്‍ധനവ് സംബന്ധിച്ചുള്ള പരാതികള്‍ വര്‍ധിക്കുന്നതിനിടെ ഉപയോക്താക്കള്‍ക്ക് ആശ്വാസമാകുന്ന നടപടിയുമായി അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസ് റെഗുലേഷന്. ബില്‍ തുക അടയ്കാത്തതിന്റെ പേരില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്ന് വൈദ്യുതി വിതരണ കമ്പനികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്കി.
അമിത വൈദ്യുതി നിരക്കിനെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ച ഉയര്‍ന്നതിന് പിന്നിലെയാണ് വൈദ്യുതി വിതരണ കമ്പനികള്‍ക്ക് മുമ്പില്‍ കര്‍ശന നിര്‍ദേശവുമായി അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസ് റെഗുലേഷന് രംഗത്തെത്തിയിരിക്കുന്നത്. പൊതു ജനങ്ങളുടെ പരാതികള്‍ പരിഗണിക്കണമെന്നും പ്രശ്ന പരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്പനികള്‍ക്ക് നിര്‍ദേശം നല്കി. ഉയര്‍ന്ന വൈദ്യുതി ബില്‍ സംബന്ധിച്ച് പരാതികള്‍ ഉള്ളവര്‍ക്ക് ഇലക്ട്രിസിറ്റി കമ്പനികളില്‍ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.
പ്രതിമാസ ബില്‍ തുകയില്‍ കൃത്യത വരുത്തണമെന്ന് വൈദ്യുതി വിതരണ കമ്പനികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ബില്‍ തുക കണക്കാക്കുന്നത് യഥാര്‍ഥ റീംഡിംഗ് അടിസ്ഥാനത്തിലായിരിക്കണം. ചുരുങ്ങിയത് എട്ട് ദിവസം മുതല്‍ പരമാവധി 33 ദിവസം വരെയുള്ളതാകണം ഓരോ ബില്ലുകളും. യഥാര്‍ഥ റീഡിംഗ് എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മതിപ്പു റീഡിംഗ് കണക്കാക്കി ബില്‍ തുക നശ്ചയിക്കണം.
നിയമങ്ങള്‍ക്ക് വിരുദ്ധമായി ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ നല്കിയാല് അതോറിറ്റി ഇടപെടും.