spot_img
spot_img
HomeCovid 19കൊവിഡ്-19: രണ്ടാമത് ഡോസ് കുത്തിവെപ്പ് ഇന്ന് മുതൽ

കൊവിഡ്-19: രണ്ടാമത് ഡോസ് കുത്തിവെപ്പ് ഇന്ന് മുതൽ

ദേശീയ വാക്സീനേഷൻ ക്യാമ്പയിന്റെ ഭാഗമായുള്ള രണ്ടാമത് ഡോസ് കുത്തിവെപ്പ് ഇന്ന് മുതൽ ആരംഭിക്കും. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട ആദ്യ ഡോസ് സ്വീകരിച്ച് 10 ആഴ്ചകൾ പൂർത്തിയാക്കിയവർക്ക് രണ്ടാമത് ഡോസ് സ്വീകരിക്കാൻ സാധിക്കും.
ലോക്ക്ഡൗൺ ദിനങ്ങളിൽ നിർത്തിവെച്ച വാക്‌സീനേഷൻ കഴിഞ്ഞ ആഴ്ച മുതൽ പുനഃരാരംഭിച്ചിരുന്നു. പ്രതിദിനം നൽകുന്ന ഡോസ് ശതമാനം സർക്കാർ വർധിപ്പിച്ചിരിക്കുകയാണ്. രണ്ട് ദശലക്ഷത്തിനടുത്ത് ആളുകൾക്കാണ് ഒമാനിൽ ഇതിനോടകം വാക്‌സീൻ വിതരണം ചെയ്തത്. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട 53 ശതമാനത്തിൽ പരം ആളുകൾ വാക്‌സീൻ സ്വീകരിച്ചു.
വിവിധ ഗവർണറേറ്റുകളെ അംഗീകൃത വാക്സീനേഷൻ കേന്ദ്രങ്ങളിലെത്തി രണ്ടാമത് ഡോസ് കുത്തിവെപ്പെടുക്കാം. തറസ്സുദ് പ്ലസ് ആപ്ലിക്കേഷൻ വഴിയോ ആരോഗ്യ മന്ത്രാലയം കൊവിഡ്-19 വെബ്സൈറ്റ് വഴിയോ ബുക്കിംഗ് നടത്തിവേണം വാക്സീനേഷൻ കേന്ദ്രങ്ങളിലെത്താനെന്നും മന്ത്രാലയം നിർദേശിച്ചു.
അതേസമയം, സലാല സന്ദര്‍ശിക്കുന്നതിന് വാക്‌സീനേഷന്‍ നിര്‍ബന്ധമാക്കിയതോടെ നിരവധി പേരാണ് വാക്‌സീന്‍ സ്വീകരിക്കാന്‍ എത്തുന്നത്. വിദേശികള്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ വഴിയാണ് കുത്തിവെപ്പെടുക്കുന്നത്.
ഒരു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും ദോഫാര്‍, മുസന്ദം ഗവര്‍ണറേറ്റുകള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: