OMANOMAN SPECIAL

ബിൽ തുക അടയ്ക്കാത്തതിനെ തുടർന്ന് വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിച്ചു

ബിൽ തുക അടയ്ക്കാത്തതിനെ തുടർന്ന് വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിച്ച് വൈദ്യുതി വിതരണ കമ്പനികൾ. ഉയർന്ന വൈദ്യുതി നിരക്ക് ഈടാക്കുന്നതായുള്ള ഉപയോക്താക്കളുടെ പരാതിയെ തുടർന്ന് പബ്ലിക് സർവീസസ് റഗുലേഷൻ വിഭാഗം നടത്തിയ ഇടപെടലിനെ തുടർന്നാണ് വീണ്ടും വൈദ്യുതി സേവനം ലഭിച്ചു തുടങ്ങിയത്.
ഇത്തരത്തിൽ വിച്ഛേദിച്ച വൈദ്യുതി ബന്ധങ്ങൾ പുനഃസ്ഥാപിക്കണമെന്ന് വൈദ്യുതി വിതരണ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. വൈദ്യുതി വിച്ഛേദിച്ചതുമായി ബന്ധപ്പെട്ടുള്ള പരാതികൾക്ക് ഹസെൽ പ്ലാറ്റ്‌ഫോം വഴി നൽകുന്നതിന് പബ്ലിക് സർവീസസ് റഗുലേഷൻ വിഭാഗം അവസരം നൽകിയിരുന്നു. വിവിധ ഗവർണറേറ്റുകളിലെ അംഗീകൃത കാൾ സെന്റർ വഴിയും പരാതി നൽകാൻ സാധിക്കും.
അതേസമയം, കൃത്യമായ താരിഫ് ലഭിക്കുന്നതിന് വൈദ്യുതി ഉപയോക്താക്കൾ വെബ്‌സൈറ്റ് വഴി വിവരങ്ങൾ പുതുക്കി നൽകണമെന്ന് വൈദ്യുതി വിതരണ കമ്പനിയായ നമ ഗ്രൂപ്പ് ആവശ്യപ്പെട്ടു. നിരവധി ഉപയോക്താക്കളുടെ വൈദ്യുതി പുനഃസ്ഥാപിച്ചതായി മസ്‌കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയും അറിയിച്ചു. പരാതികൾ നൽകുന്നതിനും വൈദ്യുതി ബിൽ തുകയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനും ഉപയോക്താക്കൾക്ക് 80070008 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും മസ്‌കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി അറിയിച്ചു.
പബ്ലിക് സർവീസസ് റഗുലേഷൻ വിഭാഗത്തിന്റെ നിർദേശം ലഭിച്ചതിന് പിന്നാലെ നിരവധി വൈദ്യുതി വിതരണ കമ്പനികളാണ് വിവിധ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.

Related Articles

Close
%d bloggers like this: