സി ബി എസ് ഇ പന്ത്രണ്ടാം തരം പരീക്ഷയിൽ നൂറ് മേനി വിജയം കൈവരിച്ച് മുലദ്ദ ഇന്ത്യൻ സ്കൂൾ. സയൻസ് – കൊമേഴ്സ് വിഭാഗങ്ങളിലായി പരീക്ഷ എഴുതിയ വിദ്യാർഥികൾ മികച്ച വിജയം കൈവരിച്ചു. സയൻസ് വിഭാഗത്തിൽ 98 ശതമാനം മാർക്ക് നേടി ശ്രേയ മഞ്ജുഷ സന്തോഷ് ഒന്നാം സ്ഥാനം കൈവരിച്ചു. 96.8 ശതമാനം മാർക്ക് നേടി അംന ഖാൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 96 ശതമാനം മാർക്ക് നേടി എയ്ഞ്ജലീന ജോമോൻ മന്നാം സ്ഥാനത്തിനർഹയായി. സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 66 വിദ്യാർഥികളിൽ മുഴുവൻ വിദ്യാർത്ഥികളും ഡിസ്റ്റിംഗ്ഷന്‍ അർഹരായി.
കൊമേഴ്സ് വിഭാഗത്തിൽ 95.8 ശതമാനം മാർക്ക് നേടി കീർത്തന ശിവകുമാർ ഒന്നാം സ്ഥാനവും 91 ശതമാനം മാർക്ക് നേടി ആൻ ബിനോ ജോസഫ് രണ്ടാം സ്ഥാനവും, 90 ശതമാനം മാർക്ക് നേടി ഒലൈൻ റെയ്ന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരീക്ഷ എഴുതിയ 43 വിദ്യാർഥികളിൽ 17 പേരും ഡിസ്റ്റിംഗ്ഷന്‍ അർഹരായി. 26 വിദ്യാർഥികൾ ഫസ്റ്റ് ക്ലാസിന് അർഹരായി.
സി ബി എസ് ഇ പന്ത്രണ്ടാം തരം പരീക്ഷയിൽ മുലദ്ദ ഇന്ത്യൻ സ്കൂളിൽ നിന്നും തിളക്കമാർന്ന വിജയം കൈവരിച്ച് സ്കൂളിന്റെ യശസ്സു നിലനിർത്തിയ മുഴുവൻ വിദ്യാർഥികളെയും വിജയം കൈവരിക്കുതിനാവശ്യമായ പഠന മാർഗനിർദേശങ്ങൾ നൽകിയ മുഴുവൻ അധ്യാപകരെയും സ്കൂൾ ഡയരക്ടർ ഇൻചാർജുമാരായ സി എം നജീബ്, സിറാജുദ്ദീൻ നഹ്ലത്ത്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് ഹസ്സൻ, കമ്മിറ്റി അംഗങ്ങൾ, സ്കൂൾ മുൻ പ്രിൻസിപ്പൽ എസ് ഐ ഷരീഫ്, ആക്ടിംഗ് പ്രിൻസിപ്പൽ ജയ്ലാൽ വി സി എന്നിവർ അഭിനന്ദിച്ചു.
പന്ത്രണ്ടാം തരം പരീക്ഷയിൽ നൂറുമേനി വിജയവുമായി മുലദ്ദ ഇന്ത്യൻ സ്കൂൾ
RELATED ARTICLES