ഒമാനിൽ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ഉറപ്പു വരുത്താതിരുന്ന സ്വകാര്യ ആശുപത്രി അടച്ചു പൂട്ടി. മസ്ക്കറ്റ് ഗവർണറേറ്റിലെ സീബ് വിലായത്തിലുള്ള സ്വകാര്യ ആശുപത്രിയാണ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ അടച്ചു പൂട്ടിയത്. മുനിസിപ്പാലിറ്റി അധികൃതരുടെയും, റോയൽ ഒമാൻ പോലീസിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തുകയായിരുന്നു. അധികൃതർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതത് വ്യക്തമാക്കി.
കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മസ്ക്കറ്റിൽ സ്വകാര്യ ആശുപത്രി അടച്ചു പൂട്ടി
RELATED ARTICLES