spot_img
spot_img
HomeOMANഒമാന്‍ തിരിച്ചുവരവിലേക്ക്; കോവിഡ് അതിജീവിച്ചവർ 95 ശതമാനത്തിലേക്ക്

ഒമാന്‍ തിരിച്ചുവരവിലേക്ക്; കോവിഡ് അതിജീവിച്ചവർ 95 ശതമാനത്തിലേക്ക്

രാജ്യത്തെ കൊവിഡ് പ്രതിരോധങ്ങൾ വിജയം കാണുന്നതായി കണക്കുകൾ. സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ജനം പാലിച്ചപ്പോൾ രാജ്യത്ത് പുതിയ രോഗികളും മരണ നിരക്കും കുത്തനെ കുറയുകയാണ്. ഇതോടൊപ്പം രാജ്യത്തെ കൊവിഡ് മുക്തി നിരക്കിലും വലിയ വർധനവുണ്ടായി.
295,857 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 278,193 പേരും ഇതിനോടകം കൊവിഡിനെ അതിജീവിച്ചു. 94.03 ശതമാന് നിലവിൽ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. സമീപ കാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. വ്യാഴാഴ്ചയിലെ കണക്കു പ്രകാരം 13,850 പേർ മാത്രമാണ് രോഗബാധിതരായി കഴിയുന്നത്. ആകെ രോഗികളിൽ 4.68 ശതമാനം മാത്രമാണിത്.
മസ്‌കത്ത് ഗവർണറേറ്റിൽ 147,512 പേരാണ് ഇതുവരെ കൊവിഡ് ബാധിതരായത്. 139,566 പേർ രോഗമുക്തി നേടി. വടക്കൻ ബാത്തിനയിലെ 43,679 രോഗികളിൽ 40,194 പേരും കൊവിഡിനെ അതിജീവിച്ചു. ദോഫാറിൽ 18,639 പേർ രോഗബാധിതരായപ്പോൾ 17,982 പേരും രോഗമുക്തരായി. തെക്കൻ ബാത്തിനയിൽ 26,133 പേരാണ് ഇതുവരെ രോഗബാധിതരായത് ഇതിൽ 24,692 പേരും നിലവിൽ വൈറസിൽ നിന്ന് പുറത്തുകടന്നവരാണ്.
മുസന്ദം ഗവർണറേറ്റിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 897 കൊവിഡ് കേസുകളിൽ 879 പേരും കൊവിഡിനെ അതിജീവിച്ചു കഴിഞ്ഞു. ബുറൈമിയും ദാഖിലിയയും അൽ വുസ്തയും ഉൾപ്പടെ കുറഞ്ഞ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകളിലെല്ലാം ചുരുക്കം ചില രോഗികൾ മാത്രമാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.
അതേസമയം, ആശുപത്രികളിലും തീവ്രപരിചരണ വിഭാഗങ്ങളിലും ചികിത്സ തേടിയ ആയിരങ്ങളാണ് വൈറസിനെ പ്രതിരോധിച്ച് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയത്.
ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 618 രോഗികൾ മാത്രമാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 260 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. സമീപ കാലത്തെ ഏറ്റവും കുറഞ്ഞ കണക്കുകളാണിത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: