spot_img
spot_img
HomeOMANമടങ്ങിയെത്താന്‍ വിമാന സര്‍വീസുകളില്ല; സ്‌കൂളുകൾ തുറക്കുമ്പോൾ തിരിച്ചെത്താനാകാതെ അധ്യാപകർ

മടങ്ങിയെത്താന്‍ വിമാന സര്‍വീസുകളില്ല; സ്‌കൂളുകൾ തുറക്കുമ്പോൾ തിരിച്ചെത്താനാകാതെ അധ്യാപകർ

അവധിക്കാലത്ത് നാടണഞ്ഞ ഇന്ത്യൻ സ്‌കൂൾ അധ്യാപകർ തിരിച്ചെത്താൻ കഴിയാതെ പ്രയാസത്തിൽ. രണ്ട് മാസത്തെ അവധിക്കു ശേഷം ഇന്ത്യൻ സ്‌കൂളുകൾ തുറക്കുകയാണ്. ഈ ഘട്ടത്തിലും മടങ്ങിവരുന്നതിന് സാഹചര്യമൊരുങ്ങാത്തതിനാൽ സ്‌കൂളുകളും പ്രതിസന്ധിയിലായിരിക്കുകയാണ്.
ക്ലാസുകൾ ആരംഭിക്കുന്നത് ആഗസ്ത് ആദ്യ പാദത്തിലാണെങ്കിലും അധ്യാപകർ ജൂലൈ അവസാനത്തോടെ റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു വിവിധ സ്‌കൂളുകളുടെ നിർദേശം. ക്വാറന്റൈൻ പൂർത്തിയാക്കിവേണം നാട്ടിൽ നിന്ന് വന്നിട്ടുള്ള അധ്യാപകർ റിപ്പോർട്ട് ചെയ്യാൻ. ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശന വിലക്കുള്ളതിനാൽ നാടണഞ്ഞ അധ്യാപകരിൽ ഭൂരിഭാഗവും തിരിച്ചെത്തിയിട്ടില്ല. മറ്റു രാജ്യങ്ങൾ വഴി വരാനിക്കുന്നവർക്കും ഭാരിച്ച ചെലവു തന്നെയാണ് പ്രതിസന്ധി. യഥാസമയം തിരിച്ചെത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് അധ്യാപകർ. ക്ലാസുകൾ കൃത്യ സമയങ്ങളിൽ ആരംഭിച്ചില്ലെങ്കിലും വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് സ്‌കൂൾ അധികൃതർ.
അതേസമയം, സ്‌കൂൾ തുറക്കുന്ന ഘട്ടത്തിൽ തന്നെ പഠനം മുടങ്ങുന്നത് ഒഴിവാക്കാൻ നാട്ടിൽ നിന്ന് ക്ലാസെടുക്കാൻ അധ്യാപകർക്ക് അനുമതി നൽകിയ ചില സ്‌കൂളുകളുമുണ്ട്. എങ്കിലും അവധിക്കാലം അവസാനത്തോടെ അധ്യാപകർക്ക് നൽകിവരാറുള്ള പുതിയ അധ്യായന വർഷത്തേക്കുള്ള പരിശീലനങ്ങളും മറ്റും ഇവർക്ക് നഷ്ടമാകും.
അവധിക്കാലം കഴിയുമ്പോൾ പ്രവേശന വിലക്ക് നീങ്ങിയേക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകർ നാടണഞ്ഞത്. ഇതുണ്ടായില്ല. എന്നാൽ, നിരവധി അധ്യാപകർ നാട്ടിലേക്കുള്ള യാത്ര മാറ്റിവെച്ച് അവധിക്കാലം ഒമാനിൽ തന്നെ കഴിച്ചുകൂട്ടി. ടിക്കറ്റ് ബുക്ക് ചെയ്തവർ റദ്ദാക്കി. ഇവർക്ക് ഇതിനായി ചെറിയ തുക നഷ്ടമായെങ്കിലും ക്ലാസുകൾ ആരംഭിക്കുമ്പോൾ യഥാസമയം റിപ്പോർട്ട് ചെയ്യാൻ സാധിച്ചു.
അതേസമയം, അവധിക്കാലത്ത് നാടണഞ്ഞ് കുടുങ്ങിയവരിൽ നിരവധി വിദ്യാർഥികളുമുണ്ട്. മലയാളികൾ ഉൾപ്പടെ കുടുംബങ്ങൾ മെയ് അവസാനത്തോടെ നാടണഞ്ഞിരുന്നു. എന്നാൽ, വിദ്യാർഥികൾക്ക് നാട്ടിൽ നിന്നും ക്ലാസിൽ പങ്കെടുക്കാൻ സാധിക്കും.
ആരോഗ്യ പ്രവർത്തകർക്കും മറ്റും മടങ്ങിയെത്താൻ സാധിക്കുന്ന രൂപത്തിൽ പ്രത്യേക അനുമതി നൽകണമെന്നാണ് അധ്യാപകരുടെയും സ്‌കൂൾ അധികൃതരുടെയും ആവശ്യം. വിഷയത്തിൽ കേരള, കേന്ദ്ര സർക്കാറുകളും ഇന്ത്യൻ എംബസി ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: