OMANOMAN SPECIAL

12 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സീനേഷൻ നാളെ മുതൽ

ഒമാനിൽ 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ നാളെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്നാണ് വിദ്യാർഥികൾക്ക് വാക്‌സീൻ ലഭ്യമാക്കുന്നത്. ആദ്യ ഘട്ടത്തിൽ മസ്‌കത്ത് ഗവർണറേറ്റിലാണ് കുത്തിവെപ്പ് നടത്തുന്നതെന്നും ഞായറാഴ്ച മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കി.
മസ്‌കത്തിൽ ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെന്ററിലാകും കുട്ടികൾക്കും വാക്‌സീനേഷൻ. മന്ത്രാലയം കുട്ടികളുടെ രക്ഷിതാക്കൾക്ക് മൊബൈൽ വഴി അപ്പോയ്‌മെന്റ് സന്ദേശം കൈമാറും. ഇതിൽ നിർദേശിക്കുന്ന സമയത്ത് എക്‌സിബിഷൻ സെന്ററിലെത്തി വാക്‌സീൻ സ്വീകരിക്കണം. വാക്‌സീനെടുക്കുന്നതിന് മൊബൈലിൽ ലഭിച്ച അപ്പോയ്മന്റ് സന്ദേശം കാണിക്കൽ നിർബന്ധമാണ്.
എജ്യുക്കേഷൻ പോർട്ടലിൽ നൽകിയിരിക്കുന്ന രക്ഷിതാക്കളുടെ മൊബൈൽ നമ്പറുകളിലാണ് സന്ദേശം ലഭിക്കുക. കുട്ടികൾ 12 വയസ് പൂർത്തിയായവരോ അതിന് മുകളിൽ പ്രായമുള്ളവരോ ആയിരിക്കണം. കുടുംബാഗത്തോടൊന്നിച്ച് മാത്രമെ വാക്‌സീനേഷൻ കേന്ദ്രത്തിൽ കുട്ടികൾ എത്താൻ പാടുള്ളൂ. ഔദ്യഗിക രേഖകയായി ജനന സർട്ടിഫിക്കറ്റോ പാസ്‌പോർട്ടോ ഹാജരാക്കണം. വിദേശികളായ കുട്ടികൾ റസഡിൻസ് കാർഡ് കൈവശം കരുതണം.
കുട്ടികളുടെ വാക്‌സീനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 93220436, 92715572 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Close
%d bloggers like this: