OMANOMAN SPECIAL

ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ തൊഴിൽ പെർമിറ്റ് നിരക്ക് കുറച്ചു

ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ തൊഴിലാളികളെ നിയമിക്കുന്നതിൽ പുതിയ മാനദണ്ഡം കൊണ്ടുവന്ന് തൊഴിൽ മന്ത്രാലയം. ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളും പരിഷ്‌കരിച്ച് മന്ത്രാലയം ഉത്തരവിറക്കി. വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് തുക കുറയ്ക്കുകയും ചെയ്തു.
പുതിയ ഉത്തരവ് പ്രകാരം ആറ് മുതൽ 10 വരെ തൊഴിലാളികളുള്ള ചെറുകിട സംരംഭങ്ങളിൽ ഒരു ഒമാനി ജീവനക്കാരൻ നിർബന്ധമാണ്. മുഴുവൻ സമയ തൊഴിലുടമകൾക്ക് മാത്രമാണ് ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പിന് അനുമതിയുള്ളത്. നിലവിൽ ഏതെങ്കിലും സ്ഥാപനങ്ങളിലെ ജീവനക്കാരോ മറ്റോ ആയി സേവനം ചെയ്യുന്നവർ ആവരുത്. പബ്ലിക് അതോറിറ്റി ഫോർ സോഷ്യൽ ഇൻഷ്വറൻസിൽ രജിസ്റ്റർ ചെയ്തിരിക്കണം.
എന്നാൽ, ജോയിൽ നിന്ന് വിരമിച്ചവർക്ക് ഈ നിബന്ധനകൾ ബാധകമല്ല. പബ്ലിക് അതോറിറ്റി ഫോർ സോഷ്യൽ ഇൻഷ്വറൻസിൽ രജിസ്റ്റർ ചെയ്യുന്നതിലും ഇവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. മറ്റു സ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്കും ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ നടത്തിപ്പിന് നിയന്ത്രണങ്ങളുണ്ട്. ഇത്തരം സംരംഭങ്ങൾക്ക് നിരവധി ആനുകൂല്യങ്ങളും ഇളവുകളുമാണ് സർക്കാർ നൽകിവരുന്നത്.
പുതുക്കിയ തൊഴിൽ പെർമിറ്റ് നിരക്ക്
പുതിയ തൊഴിൽ പെർമിറ്റിനും ജീവനക്കാരുടെ വിസ പുതുക്കുന്നതിനും 301 റിയാൽ
ഒന്ന് മുതൽ മൂന്ന് വരെ വീട്ടു ജോലിക്കാരെ നിയമിക്കുന്നവർക്ക് 141 റിയാൽ
നാലോ അതിൽ അധികമോ വീട്ടു ജോലിക്കാരെ നിയമിക്കുന്നവർക്ക് 241 റിയാൽ
ഒന്ന് മുതൽ മൂന്ന് വരെ കർഷകരെയും – കന്നുകാലി പരിപാലകർ എന്നിവരെ നിയമിക്കുന്നവർക്ക് 201 റിയാൽ
നാലോ അതിൽ അധികമോ കർഷകർ – കന്നുകാലി പരിപാലകർ എന്നിവരെ നിയമിക്കുന്നവർക്ക് 301 റിയാൽ
തൊഴിലാളിയുടെ വിവരങ്ങളിൽ മാറ്റുന്നതിന് 5 റിയാൽ
തൊഴിലുടമയെ മാറ്റുന്നതിന് 5 റിയാൽ

Related Articles

Close
%d bloggers like this: