spot_img
spot_img
HomeCovid 19ഒമാനിൽ 309 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 9 പേർ മരണപ്പെട്ടു.

ഒമാനിൽ 309 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 9 പേർ മരണപ്പെട്ടു.

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 35 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,97,431 ആയി. പുതിയതായി 9 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3,877 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,80,927 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് 485 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 210 പേർ ഐ.സി.യുവിലാണ്. ഇന്നലെ 35 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 94.5 ശതമാനം ആണ് രോഗമുക്തി നിരക്ക്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: